പു​തു​ഞാ​യ​ർ വ​ലി​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ ദി​വ​സ​മാ​ണ് : മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

ഈ​ശോ​യു​ടെ ഉ​യി​ർ​പ്പ് ന​മു​ക്കു ന​ൽ​കു​ന്ന അ​തേ ദി​വ്യ​ര​ഹ​സ്യ​മാ​ണ് ഉ​യി​ർ​പ്പി​ന്‍റെ എ​ട്ടാം​നാ​ൾ പു​തു​ഞാ​യ​റി​ലും നാം ​അ​നു​സ്മ​രി​ക്കു​ന്ന​തെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പു​തു​ഞാ​യ​റി​ൽ ഉ​ത്ഥി​ത​ൻ തോ​മാ​ശ്ലീ​ഹാ​യ്ക്കു പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​തു​വ​ഴി ശി​ഷ്യ​ന്മാ​ർ വി​ശ്വാ​സ​ത്തി​ൽ ഉ​റ​പ്പി​ക്ക​പ്പെ​ടു​ക​യും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. സ​ഭ​യി​ലാ​ക​മാ​നം സം​ജാ​ത​മാ​കേ​ണ്ട ഉ​ണ​ർ​വി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ പാ​ര​മ്പര്യ​ങ്ങ​ളു​ടെ വി​ശേ​ഷ​വി​ധി​യാ​യി ന​സ്രാ​ണി​ക​ൾ​ക്കു തോ​മാ​ശ്ലീ​ഹാ​യി​ലൂ​ടെ ല​ഭി​ച്ച മി​ശി​ഹാ​നു​ഭ​വ​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ​ദി​ന​മാ​ണി​ത്. ഭാ​ര​ത​ ന​സ്രാ​ണി​ക​ൾ മാ​ർ​ത്തോ​മാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോൾ ഈ ​പു​തു​ഞാ​യ​റി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ശ്ലീ​ഹ കേ​ര​ള​ക്ക​ര​യി​ലി​റ​ങ്ങി​യ കൊ​ടു​ങ്ങ​ല്ലൂ​രും ഗു​ജ​റാ​ത്തി​ലെ ബാ​റൂ​ച്ചും ഏ​ഴ​ര​പ്പ​ള്ളി​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ, പാ​ല​യൂ​ർ, കോ​ക്ക​മം​ഗ​ലം, പ​റ​വൂ​ർ (കോ​ട്ട​ക്കാ​വ്), നി​ര​ണം, കൊ​ല്ലം, ചാ​യ​ൽ (നി​ല​യ്ക്ക​ൽ), തി​രു​വാം​കോ​ട് എ​ന്നി​വ​യും പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​നു​ഗൃ​ഹീ​ത​മാ​യ മ​ല​യാ​റ്റൂ​രും പു​ണ്യ​കു​ടീ​രം സ്ഥി​തി ചെ​യ്യു​ന്ന മൈ​ലാ​പ്പൂ​ർ ചി​ന്ന​മ​ല​യും ഓ​രോ ന​സ്രാ​ണി​യു​ടെ​യും സി​ര​യി​ലൂ​ടെ ഒ​ഴു​കു​ന്ന ചു​ടു​നി​ണം പോ​ലെ​യാ​ണ്. മ​ല​യാ​റ്റൂ​ർ മ​ല​ക​യ​റ്റം ത​ന്നെ ഏ​റ്റം സ​ജീ​വ​ത്താ​യ തോ​മാ പാ​ര​മ്പര്യ​ത്തെ​യാ​ണ് പ്ര​ഘോ​ഷി​ക്കു​ന്ന​ത്. ഓ​രോ ന​സ്രാ​ണി​യും ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​മ​ല​ക​യ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ന​ശ്വ​ര​മാ​യ ന​സ്രാ​ണി പാ​ര​മ്പര്യ​ത്തി​ന്‍റെ ഒ​രു സാ​ക്ഷ്യ​മാ​ണി​തെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group