ഗർഭച്ഛിദ്രത്തിനെതിരെ ന്യൂയോർക്കിൽ നടത്തിയ പരിഹാര പ്രദക്ഷണം ശ്രദ്ധേയമാക്കുന്നു..

ഗർഭച്ഛിദ്ര കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ദൈവത്തോട് മാപ്പപേക്ഷിച്ചു കൊണ്ടും പ്രാർഥിച്ചുകൊണ്ടും ന്യൂയോർക്കിൽ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണo ശ്രദ്ധേയമാകുന്നു.കുഞ്ഞുങ്ങൾക്ക് ഏറ്റവും സുരക്ഷിതമാകേണ്ട ഗർഭപാത്രങ്ങൾ കൊലക്കളങ്ങളായി മാറുമ്പോൾ, ദൈവത്തോട് മാപ്പിരന്ന് ന്യൂയോർക്കിലെ കുഞ്ഞുപൈതങ്ങളുടെ തീർത്ഥാടനകേന്ദ്രത്തിനു മുന്നിലെ തെരുവിലൂടെ ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചും ജപമാല അർപ്പിച്ചും കണ്ണീരോടെ നിരവധിപേർ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ഭാഗമായപ്പോൾ ന്യൂയോർക്ക് നഗരവീഥികൾ സാക്ഷ്യം വഹിച്ചത് വികാരനിർഭരമായ നിമിഷങ്ങൾക്കാണ്. ദൈവമേ, ഞങ്ങളോട് ക്ഷമിക്കേണമെ; ഞങ്ങളുടെമേൽ കരുണയുണ്ടാകേണമെ; ലോകജനതയെ ഒന്നടങ്കം നന്മയുടെ വഴിയിലേക്ക് നയിക്കേണമെ. എന്ന പ്രാർത്ഥനയോടെ തെരുവിലേക്ക് അണിനിരന്ന വിശ്വാസികൾ ന്യൂയോർക്ക് നഗരത്തിന് പുതിയ അനുഭവമായി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group