നൈജീരിയയില്‍ അക്രമത്തിനു ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യo പ്രഖ്യാപിച്ച് കത്തോലിക്ക മെത്രാന്മാര്‍.

ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളുടെ ആക്രമണത്തിനിരയായ നൈജീരിയയിലെ പ്ലേറ്റോയിലെ വിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ മെത്രാൻ സമിതി.

സംഭവസ്ഥലം സന്ദര്‍ശിച്ച് അക്രമത്തിനിരയായവരെ ആശ്വസിപ്പിച്ച മെത്രാന്‍ സമിതിയുടെ പ്രതിനിധി സംഘം വിശ്വാസികളോട് ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചു.

നിങ്ങള്‍ തനിച്ചല്ല എന്ന് അറിയിക്കുവാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്” എന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഔഡു ദൈവം നിങ്ങളുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുവാനും, ഈ സ്ഥലത്തിനും, സംസ്ഥാനത്തിനും നൈജീരിയ മൊത്തത്തിലുമായി സമ്പൂര്‍ണ്ണ സമാധാനം പ്രദാനം ചെയ്യുന്നതിനും വേണ്ടി നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും കൂടിയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അക്രമികളോട് ക്ഷമിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group