അമലോത്ഭവ മാതാവിന്റെ തിരുനാൾ പ്രദക്ഷിണം നിരോധിച്ച് നിക്കരാഗ്വ ഭരണകൂടം

ക്രൈസ്തവ സഭയ്ക്കെതിരെ വീണ്ടും നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടo.

അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് നടത്താനിരുന്ന പ്രദക്ഷിണം നിരോധിച്ചു കൊണ്ടാണ് ഭരണകൂടം വീണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ മേൽ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.

മനാഗ്വ അതിരൂപതയാണ് പ്രദക്ഷിണം നിരോധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

പോലീസിൽ നിന്ന് തങ്ങൾക്ക് പ്രദക്ഷിണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുളള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അതിരൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നു. പ്രസിഡന്റ് ദാനിയേൽ ഓർട്ടെഗയുടെയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുരില്ലോയുടെയും നിർദ്ദേശപ്രകാരമാണ് പോലീസ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.

അധികാരികളുടെ ഈ തീരുമാനത്തിൽ തങ്ങൾക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതായി അതിരൂപത അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group