നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട; പള്ളിയിൽ നിന്ന് മടങ്ങിയ മൂന്നു വിശ്വാസികളെ കൊലപ്പെടുത്തി

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്കെതിരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം.ക്വാൾ ജില്ലയിലെ അഡു വില്ലേജിൽ മോട്ടോർ സൈക്കിളിലെത്തിയ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. പള്ളിയിലെ ശുശ്രൂഷക്കു ശേഷം മടങ്ങിപ്പോയ ക്രൈസ്തവർക്കു നേരെയാണ് ആക്രമണം നടന്നത്. 11 വയസുകാരി പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

ആശുപത്രിയിൽ സൗകര്യങ്ങളും മരുന്നുകളും കുറവാണെന്നും സർക്കാർ സഹായിക്കണമെന്നും, പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ നഴ്സ് പറഞ്ഞു. ഭൂരിഭാഗം പ്രദേശവാസികൾക്കും ആശുപത്രി ബില്ലുകൾ അടയ്ക്കാൻ കഴിയുന്നില്ല. സമീപ മാസങ്ങളിൽ ഇതുപോലെ വെടിയേറ്റ് ചികിത്സ തേടി ഇരുപതിലധികം പേർ എത്തിയതായും അവർ കൂട്ടിച്ചേർത്തു.

“ഇത് നാലാം തവണയാണ് ഈ പ്രദേശത്തു തന്നെ ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം നടക്കുന്നത്. അക്രമികളെ അറസ്റ്റ്
ചെയ്യാനോ, ഇത്തരം ആക്രമണങ്ങൾക്കു ശേഷം സുരക്ഷ വർദ്ധിപ്പിക്കാനോ ഒന്നും തന്നെ സർക്കാർ ചെയ്യുന്നില്ലെന്ന് – അഡു ഗ്രാമത്തിൽ നിന്നുള്ള പ്രദേശവാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group