ക്രൈസ്തവരുടെ ചുടുനിണം വീണ് നൈജീരിയ.. 2022 -ൽ കൊല്ലപ്പെട്ടത് 4000ത്തിലധികം പേർ

കടുന : 2022 അവസാനിക്കുവാൻ ഒരു മാസം ബാക്കി നിൽക്കെ നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് നാലായിരത്തിലധികം പേരെന്ന് റിപ്പോർട്ട്.

ഈ കൊലപാതകങ്ങൾക്ക് എല്ലാം പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ക്രൈസ്തവർക്ക് നേരെ നൈജീരിയയിൽ തുടർച്ചയായ ആക്രമണ പരമ്പരകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരിൽ പത്തു ശതമാനത്തിനും മടങ്ങിവരവ് ഉണ്ടായിട്ടില്ലെന്നും മോചനദ്രവ്യം നല്കാത്തതിന്റെ പേരിലോ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാത്തതിന്റെ പേരിലോ ആണ് അവർക്ക് ജീവൻ നഷ്ടമാകേണ്ടിവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മാസം തോറും ശരാശരി 13 കൊലപാതകങ്ങളും എട്ട് തട്ടിക്കൊണ്ടു പോകലുകളും നടക്കുന്നുവെന്നും ഭരണകൂടത്തിന്റെ നിസ്സംഗത ക്രൈസ്തവർക്ക് നേരെ ആക്രമണം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെ ന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group