നൈജീരിയയിലെ സ്കൂളിൽനിന്നും വീണ്ടും ആയുധധാരികൾ 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി.സംഫാറ സംസ്ഥാനത്തെ കയാ ഗ്രാമത്തിലുള്ള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്.കുട്ടികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ സംഫാറയിലെ എല്ലാ സ്കൂളുകളും പൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു.നൈജീരിയയിൽ മോചനദ്രവ്യത്തിനായി സ്കൂളുകളും കോളജുകളും ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു വ്യാപകമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group