നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ വീണ്ടും ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

നൈജീരിയയിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.തെക്കൻ കടുന സംസ്ഥാനത്തെ കകൗ ദാജി ഗ്രാമത്തിലാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയത്.

“രാവിലെ പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേരെയാണ് ഫുലാനി തീവ്രവാദികൾ ആക്രമണo നടത്തിയത്.രണ്ട് ക്രൈസ്തവർ തൽക്ഷണം കൊല്ലപ്പെട്ടു. മറ്റു പലരെയും ആയുധധാരികളായ ഫലാനി തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു” –

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായി കൊണ്ടിരിക്കുകയാണ് ഒക്ടോബർ 25 -ന് സങ്കോൺ കറ്റാഫ് കൗണ്ടിയിലെ ജങ്കസ ഗ്രാമത്തിൽ ഫലാനി തീവ്രവാദി നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“ക്രൈസ്തവർ കൊല്ലപ്പെടുന്നത് ഇവിടെ തുടർച്ചയാണ് . ആക്രമണം തടയുന്നതിന് സർക്കാർ അശ്രദ്ധ കാണിക്കുന്നു- ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) കടുന സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ ജോസഫ് ഹയാബ് പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group