അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 21 ന്

ഡബ്ലിന്‍: പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്കിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 21 ശനിയാഴ്ച്ച രാവിലെ 10.00 ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ചു ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ് ഫ്രാൻസിസ് ഡഫി, യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്, നോക്ക് തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് എന്നിവർ നോക്ക് തീർത്ഥാടനത്തിന് പ്രാർത്ഥനാശംസകൾ നേർന്നു.

കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവരുടെ നേത്രത്വത്തിലാണ് പ്രദക്ഷണം നടത്തപ്പെടുക. അയർലണ്ടിലെ വിവിധ ഇടവകകളിൽ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.

അയർലണ്ടിലെ ലിവിങ് സെർട് പരീക്ഷയിലും ജൂനിയർ സെർട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ കുടുംബങ്ങളെയും ആദരിക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പിലിന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയർലണ്ടിലെ 35 കുർബാന സെന്ററുകളിൽനിന്നായി മൂവായിരത്തോളം വിശ്വാസികൾ നോക്ക് തീർത്ഥാടനത്തിൽ പങ്കെടുക്കും.

തീർത്ഥാടനത്തിന്റെ ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടകാട്ട് (ഡബ്ലിൻ) ലോക്കൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) എന്നിവരുടെ നേത്രത്വത്തിൽ വിപിലുമായ ഒരുക്കങ്ങൾ നടന്നു വരുന്നു. സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഫാ. റോബിൻ (ലിമെറിക്ക്) ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽ ഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെൽഫാസ്)തീർത്ഥാടനത്തിന്റെ  ജനറൽ കോർഡിനേറ്റർ  ഫാ. റോയ് വട്ടകാട്ട് (ഡബ്ലിൻ) ലോക്കൽ കോർഡിനേറ്റർ  ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ)  എന്നിവരുടെ നേത്രത്വത്തിൽ വിപിലുമായ ഒരുക്കങ്ങൾ നടന്നു വരുന്നു.  സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ  ഫാ. റോബിൻ (ലിമെറിക്ക്) ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽ ഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെൽഫാസ്റ്), ഫാ. ജോ പഴേപറമ്പിൽ (ബെൽഫാസ്റ്) ഫാ. ജിൽസൺ കോക്കണ്ടത്തിൽ (കോർക്), ഫാ. അക്വിനോ (വെക്സ്ഫോര്ഡ്), ഫാ. പോൾ തെറ്റയിൽ (ക്ലോൺമേൽ), ഫാ. ജോമോൻ കാക്കനാട്ട് (വാട്ടർഫോർഡ്), ഫാ. മാർട്ടിൻ പൊറോക്കാരൻ (കിൽക്കെനി), ഫാ. മാത്യു ചന്ദ്രൻകുന്നേൽ (ഡൺഡാൽക്ക് ), ഫാ. ജെയ്‌സൺ കുത്തനാപ്പിള്ളി( തുള്ളാമോർ), ഫാ. ജോഷി പൊറോക്കാരൻ (ഡെറി – പോര്ടഡൗൺ), എസ്‌. എം വൈ എം  യൂറോപ്പ് കോർഡിനേറ്റർ  ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക്  നേതൃത്വം  നൽകും.നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ  പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍   റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പിൽ   നാഷണൽ കോർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. പോൾ മുറേലി എന്നിവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group