പെട്രോളും ഡീസലും മാത്രമല്ല ഇനി സിഎൻജി വിലയും പൊള്ളിക്കും

ന്യൂ ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില നേരത്തെ മുതല്‍ പൊള്ളിച്ചു തുടങ്ങിയതാണ് എന്നാല്‍ ഇപ്പോള്‍ സി എൻ ജിയും ആ പാതയില്‍ നീങ്ങുന്നു.

താരതമ്യേന വിലക്കുറവുള്ളതും പ്രകൃതിയ്ക്കു ദോഷമില്ലാത്തതുമായ ഇന്ധനമാണ് ഇത്. സിഎൻജി വിലയും ഉയരാൻ സാധ്യത ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിഎൻജി വില കിലോയ്ക്ക് 4 മുതല്‍ 6 രൂപയോളം വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന വില കുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം സർക്കാർ 20 ശതമാനം വരെ വെട്ടിക്കുറച്ചതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തല്‍. മൊത്തവ്യാപാരത്തിലാണ് വില കാര്യമായി ബാധിക്കുന്നത് എന്നാണ് വിവരം. ചില്ലറ വ്യാപാരികള്‍ ഇതുവരെ സിഎൻജി നിരക്കുകള്‍ ഉയർത്തിയിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ച്‌ പ്രശ്നം ഉന്നയിച്ചുകൊണ്ട് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ചില്ലറ വ്യാപാരികള്‍. സി എൻ ജി യുടെ എക്‌സൈസ് തീരുവ സർക്കാർ വെട്ടിക്കുറയ്ക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. നിലവില്‍, കേന്ദ്ര സർക്കാർ സി എൻ ജിക്ക് 14 ശതമാനം എക്സൈസ് തീരുവ ആണ് ഉള്ളത്. ഇത് കിലോയ്ക്ക് 14-15 രൂപയ്ക്ക് സമമാണ്.

ഇത് വെട്ടിക്കുറച്ചാല്‍ ചില്ലറ വ്യാപാരികള്‍ക്ക് വർധിച്ച ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഭൂമിയുടെ അടിയില്‍ നിന്നും, കടലിന്റെ അടിത്തട്ടില്‍ നിന്നും നിർമ്മിക്കപ്പെടുന്ന പ്രകൃതിദത്ത വാതകമാണ് സി എൻ ജി. ഇതു വാഹനങ്ങള്‍ക്കു പുറമേ പാചക വാതകമായും ചില സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

പ്രകൃതിദത്ത കാരണങ്ങളാല്‍ സിഎൻജിയുടെ ഉല്‍പ്പാദനം പ്രതിവർഷം 5 ശതമാനം വരെ കുറയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതാണ് ഈ വാതകത്തിന്റെ വിതരണം വെട്ടിക്കുറയ്ക്കാൻ കാരണമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m