കുപ്രസിദ്ധ സാത്താൻ ആരാധകൻ ക്രൈസ്തവ വിശ്വാസത്തിലേക്ക്

സാത്താൻ ആരാധനയോട് വിടപറഞ്ഞ് ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധ സാത്താൻ ആരാധകൻ ക്രൈസ്തവ വിശ്വാസത്തിലേക്ക്.

ദക്ഷിണാഫ്രിക്കയിലെ സാത്താൻ സഭയുടെ സഹസ്ഥാപകൻ കൂടിയായ റിയാൻ സ്വിഗെലറാണ്, സാത്താനെയും അവന്റെ സഭയെയും തള്ളിപ്പറഞ്ഞ് ക്രിസ്തീയതയെ പുൽകാനുള്ള ആഗ്രഹം പരസ്യമാക്കിയത്. സാത്താൻ സഭയിൽ നിന്നുള്ള തന്റെ വിടുതലും അതിലേക്ക് നയിച്ച ദൈവീക ഇടപെടലുകൾക്കും സാക്ഷ്യം നൽകിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച 30 മിനിറ്റ് വീഡിയോയും ശ്രദ്ധേയമാവുകയാണ്.

‘വൃത്തികെട്ട രാക്ഷസൻ’ ആയിരുന്ന കാലത്ത് ക്രൈസ്തവർ തന്നോടു കാട്ടിയ ഉപാധികളില്ലാത്ത സ്‌നേഹത്തെ കുറിച്ചു പറഞ്ഞു കൊണ്ടാണ് വീഡിയോയുടെ ആരംഭം. യേശുക്രിസ്തു പകരുന്ന ഉദാത്ത സ്‌നേഹത്തിന്റെ ആദ്യാനുഭവമായാണ് അദ്ദേഹം അതിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ മേയ് 30ന് അദ്ദേഹം സാത്താൻ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസം പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് അത്ഭുതാവഹമായ ഈ മാനസാന്തരാനുഭവം പുറം ലോകം അറിഞ്ഞത്. ഉത്തമ ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ ഒരു ആലിംഗനമാണ് ഈ മാനസാന്തരത്തിന് തുടക്കമായതെന്ന വസ്തുതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group