നോട്രഡാം കത്തീഡ്രൽ 2024ൽ നിർമാണം പൂർത്തിയാക്കി തുറന്നു നൽകുo: ഫ്രഞ്ച് സർക്കാർ

അഗ്‌നിബാധയിൽ കേടുപാടുകൾ സംഭവിച്ച, വിശ്വവിഖ്യാതമായ നോട്രഡാം കത്തീഡ്രൽ 2024ൽ പുനർനിർമ്മാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നു നൽകുമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് സർക്കാർ. കഴിഞ്ഞ ദിവസം ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രി റിമ അബ്ദുൽ മലാക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ സുപ്രധാനമായ ഒരു ഘട്ടം പൂർത്തിയായെന്നും അറിയിച്ചു. അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 12ന് ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര ഉൾപ്പെടെ ദൈവാലയത്തിന്റെ നല്ലൊരുഭാഗവും ആഗ്നി വിഴുങ്ങുകയായിരുന്നു.

‘വേനൽ അസാനത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങാനാകും വിധം പുനരുദ്ധാരണത്തിലെ സുപ്രധാനമായ ശുചീകരണ ഘട്ടം പൂർത്തിയായി. 2024 നിർമാണ പ്രവൃത്തിയുടെ വലിയൊരു ഭാഗം ജോലിയും പൂർത്തിയാക്കുന്ന വർഷമായിരിക്കുമെന്ന്ഞങ്ങൾക്കുറപ്പുണ്ട്. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും കത്തീഡ്രൽ തുറന്നു കൊടുക്കുന്ന വർഷം കൂടിയായിരിക്കും അത്,’ മന്ത്രി വ്യക്തമാക്കി.

ലോകത്തിന്റെ മുമ്പിൽ പാരീസിന്റെ പ്രതീകമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന നോട്രഡാം കത്തീഡ്രൽ പാരീസ് അതിരൂപതയുടെ ആസ്ഥാന ദൈവാലയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group