ഇനി കെഎസ്‌ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും; പണം ഡിജിറ്റലായി കൈമാറാം

തിരുവനന്തപുരം: യാത്രയ്‌ക്കിടയില്‍ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കാനൊരുങ്ങി കെഎസ്‌ആർടിസി.

സൂപ്പർഫാസ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളില്‍ സേവനം ഉറപ്പുവരുത്താനാണ് കെഎസ്‌ആർടിസിയുടെ നീക്കം. കൂടാതെ യാത്രക്കാരുടെ സൗകര്യാനുസരണം പണം ഡിജിറ്റലായും കൈമാറാം.

എന്നാല്‍ ഇതില്‍ നിന്നും ഉണ്ടാകുന്ന മാലിന്യം സംഭരിക്കേണ്ടത് കരാർ ഏറ്റെടുക്കുന്ന ഏജൻസിയുടെ ചുമതലയായിരിക്കും. പ്രധാന ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ച് വർഷത്തേക്ക് കൂടി നല്‍കാനും ധാരണയായി.

ഈ മേഖലകളില്‍ പ്രവർത്തിച്ച്‌ മുൻ പരിചയം ഉള്ളവർക്ക് മാത്രമാകും കരാർ നേടാനാകുക. സ്ഥലം മാത്രമാകും കെഎസ്‌ആർടിസി കൈമാറുക. ഇവിടെ മികച്ച ഇന്റീരിയല്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറിയും നിർമ്മിക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group