ഇപ്പോൾ ഞങ്ങൾ യഥാർത്ഥ ദൈവത്തെ കണ്ടെത്തിയിരിക്കുന്നു : ബംഗ്ലാദേശ് ക്രൈസ്തവർ..

ബംഗ്ലാദേശ്: ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് ബംഗ്ലാദേശ് ഗോത്ര ജനത.””മുൻപ് ഞങ്ങൾ മരങ്ങളെയും പ്രകൃതിയെയും ആരാധിച്ചിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ ക്രിസ്തു എന്ന – യഥാർത്ഥ ദൈവത്തെ കണ്ടെത്തിയിരിക്കുന്നു – ബംഗ്ലാദേശിൽ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന ആദിവാസികളുടെ വാക്കുകളാണ് ഇത്. നാളുകൾക്കിപ്പുറം ബംഗ്ലാദേശിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്ന ആദിവാസികളുടെ എണ്ണം വർദ്ധിക്കുകയാണ്.കഴിഞ്ഞ ദിവസം വടക്കൻ ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയിലെ കോർബാല ഗ്രാമത്തിൽ 47 ആദിവാസികളാണ് മാമ്മോദീസ സ്വീകരിച്ചത്. വരുംദിവസങ്ങളിൽ എഴുപതോളം ആളുകളുടെ മാമ്മോദീസാ സ്വീകരണം നടക്കും.ആത്മാവിലും മന്ത്രവാദങ്ങളിലും പ്രകൃതിശക്തികളിലും വിശ്വസിക്കുന്ന ആദിവാസി വിഭാഗങ്ങളാണ് ബംഗ്ലാദേശിലുള്ളത്. ഇവരുടെ ഇടയിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ ജീവിതസാക്ഷ്യമാണ് അനേകരെ ക്രിസ്തുവിലേക്ക് ആകർഷിക്കുന്നത്.ഞങ്ങൾ ഇവിടെയുള്ള ആളുകളുടെ ഭവനകൾ സന്ദർശിക്കുന്നു. ബൈബിളും തിരുവചന മതബോധന ക്ലാസുകളും ഇവർക്ക് നൽകുന്നു. അതിന്റെ ഫലമായി കോർബാല ഗ്രാമത്തിൽ 15 കുടുംബങ്ങളി നിന്നുള്ള 47 മുതിർന്നവർ മാമ്മോദീസ സ്വീകരിച്ചു. ഞങ്ങളുടെ ഇടവകയിലും 70 -ലധികം ആളുകൾ സ്നാനം സ്വീകരിക്കും” – ആദിവാസികളുടെ ഇടയിൽ സേവനം ചെയ്യുന്ന ഫാ. സ്വാപൺ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group