കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിറന്നാൾ ആശംസകളറിയിച്ചു കൊണ്ട് നുൺഷ്യോ സന്ദർശിച്ചു

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സന്ദർശിച്ചു.

തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കൂരിയയിലെ വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു.തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരളത്തിലെത്തിയതാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group