നുൻസിയോ ദില്ലിയിലെ പൊളിച്ചുമാറ്റപ്പെട്ട ദേവാലയം സന്ദർശിച്ചു..

ന്യൂഡൽഹി :. പൊളിച്ചു മാറ്റപ്പെട്ട ഡല്‍ഹി രൂപതയുടെ അന്ധേരിയാ മോഡിലുള്ള ലിറ്റില്‍ ദേവാലയം ഇന്ത്യയിലേക്കുള്ള അപ്പോസ്തലിക സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി, സന്ദർശിച്ചു.സർക്കാർ ഉദ്യോഗസ്ഥരുടെ ക്രൂരമായ ഈ പ്രവർത്തി മൂലം പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് അദ്ദേഹം തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ തന്റെ പരിപൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര ഫാ. ജോസ് കണ്ണുകുഴി, തുടങ്ങിയവരോടൊപ്പമാണ് നുൻസിയോ ദേവാലയം സന്ദർശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group