നോർത്ത് കൊറിയൻ അഭയാർത്ഥികൾക്കായി അഭയകേന്ദ്രം ഒരുക്കി കന്യാസ്ത്രീകൾ

അഭയാർത്ഥികളായി നോർത്ത് കൊറിയയിൽ നിന്നെത്തുന്നവരെ സഹായിക്കാനായി കത്തോലിക്കാ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ അഭയകേന്ദ്രം ആരംഭിച്ചു.

ലിറ്റിൽ സേർവന്റ്സ് ഓഫ് ദ ഹോളി ഫാമിലി കോൺഗ്രിഗേഷനാണ് നോർത്ത് കൊറിയായിൽ നിന്നുള്ള അഭയാർത്ഥികൾക്കായി അഭയകേന്ദ്രം തുറന്നിരിക്കുന്നത്.
ബിഷപ് പീറ്റർ ലീ കെട്ടിടത്തിന്റെ ആശീർവാദം നിർവഹിച്ചു.

നോർത്ത് കൊറിയായിലെ അഭയാർത്ഥികൾ ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന വരാണ്. അവർക്ക് ആശ്വാസവും സമാധാനവും നല്കേണ്ടതുണ്ടെന്ന് ബിഷപ് സന്ദേശത്തിൽ പറഞ്ഞു.

അഭയാർത്ഥികൾക്ക് ഇത് അവരുടെ വീടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group