തോമാശ്ലീഹാ യോടുള്ള വണക്കം: ഇരുപത്തിമൂന്നാം ദിവസം

പാലയൂരിൽ അമ്പലകുളത്തിനരികെ തോമാശ്ലീഹാ സുവിശേഷവുമായി

തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ച ഏഴാമത്തെ സ്ഥലം പാലയൂരായിരുന്നു. ശ്ലീഹാ പാലയൂരെത്തുമ്പോൾ അവിടുത്തെ അമ്പലക്കുളത്തിൽ പിതൃതർപ്പണം നടത്തുകയായിരുന്ന ഏതാനും ബ്രാഹ്മണരെ കണ്ടുമുട്ടി. മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ജലം മുകളിലേക്കെറിഞ്ഞ് അവർ തർപ്പണം നടത്തുകയായിരുന്നു. അവരിൽ നിന്നും പ്രസ്തുത കർമ്മ ത്തിന്റെ അർത്ഥം ഗ്രഹിച്ച തോമാശ്ലീഹാ അവരോടു പറഞ്ഞു: “നിങ്ങളുടെ പ്രാർത്ഥനകൾ ദൈവങ്ങൾക്കു സ്വീകാര്യമായിരുന്നുവെങ്കിൽ നിങ്ങൾ മുകളിലേക്ക് എറി യുന്ന ജലം അവർ സ്വീകരിക്കുമായിരുന്നു. അത് താഴോട്ടു വരികയില്ലായിരുന്നു.” അത് അസാദ്ധ്യമാണെന്നും പ്രകൃതി നിയമങ്ങൾക്ക് എതിരാണെന്നും ബ്രാഹ്മണർ മറുപടി പറഞ്ഞു. എന്നാൽ താൻ വിശ്വസിക്കുന്ന ഏക സത്യദൈവം അപ്രകാരം ചെയ്യുമെന്ന് തോമാശ്ലീഹാ ഉറപ്പിച്ചു പറഞ്ഞു. നിങ്ങൾ താൻ പ്രസംഗിക്കുന്ന സത്യമതം സ്വീകരിക്കുക യാണെങ്കിൽ അതു ചെയ്തു കാണിക്കാം എന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണർ സമ്മതിച്ചു. പരിശുദ്ധ ത്രിത്വത്തോട് പ്രാർത്ഥിച്ചുകൊണ്ട് വെള്ളത്തിൽ കുരിശടയാളം വരച്ചതിനുശേഷം ഒരു കൈ വെള്ളമെടുത്ത് അദ്ദേഹം മുകളിലേ ക്കെറിഞ്ഞു, മുകളിലെത്തിയ ജലകണങ്ങൾ വജ്രം
പോലെ തിളങ്ങിക്കൊണ്ട് വായുവിൽ തങ്ങിനിന്നു. താഴേക്കു നോക്കിയ ബ്രാഹ്മണർ അപ്പസ്തോലൻ വെള്ളമെടുത്തിടത്ത് ഒരു ചെറിയ കുഴിയും കണ്ടു. അത്ഭുതപരതന്ത്രരായ അവർ ശ്ലീഹായിൽ വിശ്വസിക്കുകയും ചിലർ അവിടെവച്ചു തന്നെ മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു. പാലയൂ രിൽ ആകെയുണ്ടായിരുന്ന നാൽപതു ബ്രാഹ്മണകുടുംബങ്ങളിൽ മുപ്പത്തിനാലും മാമ്മോദീസാ സ്വീകരിച്ചു. ബാക്കിയുള്ളവർ, ഒരു മനയൂർ എന്ന ഒരു കുടുംബം ഒഴികെ പാലയൂർ വിട്ടുപോയി. കോപിഷ്ഠരായ അവർ അടുത്ത കുളി ഇനി വേമ്മനാട് എന്ന് പറഞ്ഞ് ആ സ്ഥലത്തെ ശപിച്ച തിനുശേഷമാണ് അവിടം വിട്ടുപോയത്. അന്നുമുതൽ ആ സ്ഥലം ശാപക്കാട് എന്ന പേരിൽ അറിയപ്പെട്ടു. അതാണ് ഇന്ന് പാലയൂരിനടുത്തുള്ള ചാവക്കാട് എന്ന സ്ഥലം. ഇന്നും ബ്രാഹ്മണർ ഈ സ്ഥലത്തുനിന്നും ഒന്നും കഴിക്കാ റില്ലായെന്ന് പറയപ്പെടുന്നു.

വിചിന്തനം

കർത്താവിലെന്നും എന്റെ ആശയം ഇതായിരുന്നു തോമാശ്ലീഹായുടെ ജീവിത മുദ്രാവാക്യം. അവിടുന്നു കൈവിടുകയില്ല എന്ന ഉറച്ച വിശ്വാസമാണു ബ്രാഹ്മണന്മാരുടെ മുൻപിൽ ഈ വെല്ലുവിളി വയ്ക്കുവാൻ അദ്ദേ ഹത്തെ പ്രാപ്തനാക്കിയത്. പ്രാർത്ഥിക്കുന്നവന്റെ അർത്ഥനകൾ അവിടുന്നു ഒരിക്കലും നിരസിക്കുകയില്ല. തോമാശ്ലീഹായെ സംബന്ധിച്ചിടത്തോളം അതൊരു ജീവൻ മരണ പ്രശ്നമായിരുന്നു. പരാജയപ്പെട്ടിരുന്നുവെങ്കിൽ തന്റെ ദൗത്യം അവിടം കൊണ്ടുതീരുമായിരുന്നു. എല്ലാവരുടെയും മുൻപിൽ അപമാനിതനാകുമായിരുന്നു. എന്നാൽ ഇന്നു വരെ കൂടെ നിന്ന കർത്താവ് ഇനിയും കൈവിടില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ശക്തമായ വിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുവാൻ കർത്താവിനു സാധിക്കുമോ? കർത്താവിന്റെ കാര്യങ്ങൾക്കായി നാം അദ്ധ്വാനിക്കുമ്പോൾ അവിടുത്തെ സഹായം എന്നും ഉണ്ടായിരിക്കും. ഈശോയ് ക്കുവേണ്ടിയും അവിടുത്തെ സുവിശേഷത്തിനു വേണ്ടിയും ജീവിക്കുമ്പോൾ ഏതു വെല്ലുവിളിയും ഏറ്റെടുക്കുവാനുള്ള ധൈര്യം നമുക്കുണ്ടാകണം. സുവിശേഷം ജീവിക്കുക
തീർച്ചയായും വെല്ലുവിളികൾ നിറഞ്ഞതാണ്. ധൈര്യപൂർവ്വം കർത്താവിനു സാക്ഷ്യം വഹിക്കുവാൻ നമുക്കാവശ്യമായി രിക്കുന്നത് നമ്മുടെ കർത്താവിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ആ വിശ്വാസം ഏതു പ്രതിസന്ധിയിലും നമ്മെ പരിരക്ഷിക്കും.

പ്രാർത്ഥന

“നിങ്ങളല്ലാ, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണ് സംസാരിക്കുന്നത്” എന്നു പറഞ്ഞ് ശിഷ്യ ന്മാർക്കു ധൈര്യം കൊടുക്കുകയും ശത്രുവിനെ വിശ്വാസ ത്തിലേക്കു നയിക്കുവാൻ, ഉത്സവത്തെ വലിയ വചനോത്സ വമാക്കുവാൻ തോമാശ്ലീഹായെ ശക്തിപ്പെടുത്തുകയും ചെയ്ത കർത്താവേ, ഭരണാധികാരികളിൽ നിന്നും, ജനങ്ങ ളിൽനിന്നും മിഷനറിമാർ നേരിട്ടുകൊണ്ടിരിക്കുന്ന പീഡന ങ്ങളെ അതിജീവിക്കുവാൻ ആവശ്യമായ ആത്മാവിന്റെ നിറവ് അവർക്ക് നൽകണമേ. ഞങ്ങളുടെ ആഘോഷങ്ങളെ സുവിശേഷവത്ക്കരണത്തിന്റെ മാർഗ്ഗങ്ങളാക്കുവാൻ ഓരോ രുത്തർക്കും മിഷനറി ചൈതന്യം നൽകണമേ.

സുകൃതജപം

കർത്താവിലാണ് എന്നും എന്റെ ആശ്രയം. അവി
ടുത്തെ ശുശ്രൂഷയാണ് എന്റെ ജീവിതധർമ്മം.

സൽക്രിയ

നമ്മുടെ ആഘോഷങ്ങളിൽ കടന്നുകൂടിയിട്ടുള്ള സുവിശേഷവിരുദ്ധമായ കാര്യങ്ങൾ ത്യജിച്ച് ആഘോഷങ്ങൾ സുവിശേഷവൽക്കരണത്തിന്റെ മാർഗ്ഗങ്ങളാക്കുവാൻ പരിശ്രമിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

പാലയൂർ കുളത്തിന്റെ കരയിലായ് സ്ഥാപിച്ചന്ന് ശക്തമാം അടിസ്ഥാനം മാർത്തോമാ നീ സഭയ്ക്ക്

പ്രാർത്ഥിക്കും തന്റെ ദാസർ ചെയ്യുന്നോരർച്ചനകൾ തള്ളീടില്ലൊരുന്നാളും കൃപയേകും ദൈവം സത്യം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group