വി.തോമശ്ലീഹായോടുള്ള വണക്കം.. ഇരുപത്തിനാലാം തീയതി

മലയാറ്റൂരിലെ പൊന്നിൻ കുരിശു മുത്തപ്പൻ

മലയാറ്റൂർ മല തോമാശ്ലീഹായുടെ പാദസ്പർശന ത്താൽ അനുഗ്രഹീതമാണ് എന്നാണ് വിശ്വസിക്കപ്പെടു ന്നത്. പലപ്പോഴും പ്രാർത്ഥിക്കുവാനായി ആ മലമുകളിലേ ക്കാണ് ശ്ലീഹാ പോകുമായിരുന്നത്. സുവിശേഷ പ്രഘോഷണത്തിനു തടസ്സങ്ങൾ നേരിട്ടിരുന്ന അവസരത്തിലൊക്കെ ശ്ലീഹാ മലമുകളിൽ പ്രാർത്ഥനക്കായി എത്തുമായിരുന്നു. മണിക്കൂറുകൾ അദ്ദേഹം അവിടെ പ്രാർത്ഥനയിൽ ചിലവഴി ക്കുമായിരുന്നു. അങ്ങനെ ഒരിക്കൽ പ്രാർത്ഥിച്ചുകൊണ്ടി രിക്കുമ്പോളാണ് ഒരു സ്വർണക്കുരിശു സ്വയംഭൂവായത്. അതിനാൽ അദ്ദേഹത്തെ ഇന്നും വിശ്വാസികൾ പൊന്നിൻ കുരിശു മുത്തപ്പൻ എന്നു വിളിക്കുന്നു. ഒരിക്കൽ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം മലമുകളിൽ ചെന്നു. മണിക്കൂറുകളോളം പ്രാർത്ഥനയിൽ ചിലവഴിച്ചു. ഹൃദയം നിറയെ വേദനയും ഒപ്പം പ്രത്യാശയുമായി അദ്ദേഹം അവിടെയുള്ള പാറമേൽ കുരിശടയാളം വരച്ചു. മാതാവ് അപ്പോൾ അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു. മലയിറങ്ങിയ തോമാ ശ്ലീഹാ പിന്നീട് മൈലാപ്പൂരിലേക്കാണ് പോയത്.

കുറേ കാലത്തിനുശേഷം മലമുകളിൽ ചെന്ന ചില നായാട്ടുകാർ പാറയിൽ കുരിശടയാളം കാണുകയും തങ്ങളുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾ കൊണ്ട് അവിടെ പോറിനോക്കുകയും ചെയ്തു. ഉടനെ അവിടെ നിന്നും രക്തം പുറപ്പെട്ടു. അവർ നാട്ടുകാരെ വിവരമറിയി ക്കുകയും അവർ വളരെ വേഗം മലമുകളിൽ എത്തുകയും അവർക്കെല്ലാം ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. സമീപത്തുള്ള ഉറവയും, പാറയിൽ പതിഞ്ഞിട്ടുള്ള ശ്ലീഹായുടെ പാദമുദ്രയും മലയാറ്റൂരിലെ നിത്യസ്മാ രകങ്ങളാണ്.

വിചിന്തനം

പരീക്ഷണസമയങ്ങളിൽ പ്രാർത്ഥനയിൽ അഭയം തേടുക തോമാശ്ലീഹാ ശീലമാക്കിയിരുന്നു. പ്രാർത്ഥിക്കു വാനായി വളരെ ഏകാന്തമായ സ്ഥലം അദേഹം കണ്ടെ ത്തുകയും ചെയ്തു. ഈശോയെപ്പോലെ തന്നെ ഏതു തിരക്കിനിടയിലും പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തു വാൻ ശ്ലീഹന്മാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തോമാശ്ലീഹായുടെ ഈ മാതൃക അനുകരിക്കുവാൻ നമുക്കെന്നും സാധി ക്കണം. താൻ എന്നും കൂടെയുണ്ടാകും എന്ന കർത്താവിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെങ്കിലും പ്രാർത്ഥനയിൽ അവിടുത്തോടൊപ്പം ആയിരുന്നപ്പോഴാണ് തോമാശ്ലീഹാ യഥാർത്ഥത്തിൽ ഗുരു സാന്നിധ്യം അനുഭവിച്ചത്.

ഏകാന്തതയും ഏകാഗ്രതയും നമുക്കും ജീവിത ത്തിൽ ആവശ്യമാണ്. കർത്താവിന്റെ സാമീപ്യവും സാന്നി ധ്യവും നാം അനുഭവിച്ചറിയുന്നത് പ്രാർത്ഥനയിൽ അവിടു ത്തോടൊപ്പമായിരിക്കുമ്പോളാണ്. ഏതു വലിയ തിരക്കി നിടയിലും കർത്താവിനെ ശ്രവിക്കുവാൻ സമയം കണ്ട ത്തുവാൻ നമുക്കു സാധിക്കണം. അനുദിന ജീവിതവ്യഗ തകൾ കർത്താവിനായി സമയം കണ്ടെത്തുന്നതിൽ നമുക്കു തടസ്സമാകാതിരിക്കട്ടെ. തോമ്മാശ്ലീഹായെ പോലെ പരീക്ഷ ണങ്ങളാൽ വ്യഥിതമാകുന്ന അവസരങ്ങളിലെല്ലാം കർത്താ വിന്റെ സാന്നിദ്ധ്യം തന്നെയായിരിക്കട്ടെ നമ്മുടെ അഭയ കേന്ദ്രം.

പ്രാർത്ഥന

“നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥി ക്കുക” (മത്താ 8:6) എന്ന ഗുരുവിന്റെ ശിക്ഷണം ജീവിത ത്തിൽ പ്രാവർത്തികമാക്കുവാൻ മലയാറ്റൂരിന്റെ ഏകാന്തത തിരഞ്ഞെടുത്ത് നാഥനോടൊത്ത് ദിനങ്ങൾ ചിലവഴിച്ച
തോമാശ്ലീഹായെ, പ്രാർത്ഥനാരൂപിയിൽ വളരുവാൻ ഞങ്ങളെ സഹായിക്കണമേ. ഏകാന്തതയിലെ പ്രാർത്ഥ നയിൽ തോമാശ്ലീഹായ്ക്ക് ആത്മീയശക്തി നൽകിയ കർത്താവേ, ഞങ്ങളുടെ പ്രതിസന്ധികളെ തരണം ചെയ്യു വാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാർത്ഥനയിലേക്കു നയിച്ച് ശക്തിപ്പെടുത്തണമേ. ആമ്മേൻ.

സുകൃതജപം

“കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്ക ണമേ” (ലൂക്കാ 17:5).

സൽക്രിയ

ഹൃദയം ദുഃഖിതമാകുന്ന അവസരങ്ങളിൽ തോമാ ശ്ലീഹായുടെ മാധ്യസ്ഥ്യം അപേക്ഷിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ മലയാറ്റൂർ മലമുകളിൽ പൊന്തിയ പൊൻകുരിശ് സത്യമായ് നിലകൊള്ളുന്നു കർത്താവേ നിൻ സാക്ഷ്യമായ് പ്രാർത്ഥിക്കാം ഏകാഗ്രമായ് ധ്യാനിക്കാം ശാന്തതയിൽ നേടീടാം ദൈവത്തിന്റെ കൃപകളെ ജീവിതത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group