ഒഡീഷ മുഖ്യമന്ത്രി,മാർപാപ്പാ കൂടിക്കാഴ്ച : വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ്. ജൂണ്‍ 22നാണ് വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നവീന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇതില്‍ വിമര്‍ശനവുമായി ജയ്‌റാം മിശ്രയാണ് രംഗത്തു വന്നിരിക്കുന്നത്. മാര്‍പാപ്പയെ കാണേണ്ട ആവശ്യമെന്താണെന്നും പോപ്പുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും ജയ്‌റാം മിശ്ര ചോദ്യമുയര്‍ത്തി. വര്‍ഗ്ഗീയത പ്രകടമായ മറ്റ് പ്രസ്താവനകളും ഇദ്ദേഹം നടത്തി.

പൊതുപണം കൊണ്ടാണ് അദ്ദേഹം ഇറ്റലി സന്ദർശിച്ചതെങ്കിൽ എന്തിനാണ് അവിടെ പോയത്? പകരം എന്ത് നേടി? ക്യൂവിൽ നിന്ന്‍ മാര്‍പാപ്പയെ കാണേണ്ട ആവശ്യം എന്തായിരുന്നു? അദ്ദേഹം പുരിയിലെ ശങ്കരാചാര്യരെ സന്ദര്‍ശിക്കുന്നത് ഞങ്ങള്‍ ഇത് വരെ കണ്ടിട്ടില്ല. പട്നായിക്ക് മാർപാപ്പയെ കണ്ടത് എന്തിനാണെന്ന് അറിയാൻ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ബിജെപിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിദേശ സന്ദര്‍ശനത്തിനിടെ ദുബായിലെ മസ്ജിദ് സന്ദര്‍ശിച്ചതിനെ കുറിച്ച് ബിജെപി നേതാവ് പ്രതികരിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.

ഒഡീഷയെ ക്രിസ്ത്യൻ സംസ്ഥാനമാക്കാൻ നവീൻ എന്തെങ്കിലും ശ്രമം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരം നീക്കം ശക്തമായി പ്രതിഷേധിക്കുമെന്നും ജയ്‌റാം മിശ്ര പ്രസ്താവന നടത്തി. കടുത്ത വര്‍ഗ്ഗീയത തുളുമ്പുന്ന ബി‌ജെ‌പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാര്‍പാപ്പയെ കണ്ടതിലെന്താണ് തെറ്റെന്നും ഈ സന്ദര്‍ശനം ലോകത്ത് ഒഡീഷക്ക് മികച്ച പ്രതിച്ഛായയാണ് നല്‍കിയതെന്നും ബിജെഡി എംഎല്‍എ എസ്ബി ബെഹ്‌റ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group