സൈനികർക്ക് ഒരുലക്ഷം പ്രാർത്ഥന പുസ്തകവുമായി നൈറ്റ്സ് ഓഫ് കൊളംബസ്…

കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ സൈന്യത്തില്‍ സേവനം ചെയ്യുന്നവർക്ക് ഒരു ലക്ഷം പ്രാർത്ഥനാ പുസ്തകങ്ങൾ വിതരണം ചെയ്യും.

ഇതിന്റെ ഭാഗമായി ‘ആർമഡ് വിത്ത് ദി ഫെയിത്ത്’ എന്ന കത്തോലിക്ക പ്രാർത്ഥന പുസ്തകത്തിന്റെ ആറാം പതിപ്പിലുളള ഒരു ലക്ഷം കോപ്പികൾ വാഷിംഗ്ടൺ ഡിസിയിലുള്ള എഡ്വിൻ കർദ്ദിനാൾ ഒബ്രെയിൻ പാസ്റ്ററൽ സെന്ററിൽ ചൊവ്വാഴ്ച സൈനികർക്ക് വിതരണം ചെയ്യാനായി എത്തിച്ചു. സൈനികർക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിതമായ ആർച്ച് ഡയോസിസ് ഫോർ ദി മിലിറ്ററി സർവീസിന്റെ ആസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മിലിറ്ററി അതിരൂപതയുടെ ആർച്ച് ബിഷപ്പായ തിമോത്തി പി ബ്രോഗിളിയോ പുസ്തകങ്ങൾ വെഞ്ചരിച്ചു.

2003ന് ശേഷം ഏകദേശം ആറുലക്ഷത്തോളം പ്രാർത്ഥനാ പുസ്തകങ്ങൾ സൈനികർക്ക് വേണ്ടി നൈറ്റ്സ് ഓഫ് കൊളംബസ് നൽകിയിട്ടുണ്ട്. പട്ടാള യൂണിഫോമിലുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മീയ വളർച്ചയ്ക്കുവേണ്ടി സഹായം ചെയ്യുന്ന സംഘടനയ്ക്ക് ആർച്ച് ബിഷപ്പ് നന്ദി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group