വത്തിക്കാന്റെ നയതന്ത്രങ്ങളെക്കുറിച്ച് സംസാരിച്ച് കർദ്ദിനാൾ പിയാത്രോ പരോളിൻ

വത്തിക്കാന്റെ നയതന്ത്രങ്ങളെക്കുറിച്ച് സംസാരിച്ച് വത്തിക്കാൻ സെക്രട്ടറി കർദ്ദിനാൾ പിയാത്രോ പരോളിൻ.ഏറ്റവും അടിയന്തിര വെല്ലുവിളികൾ ഏതെന്ന് തിരഞ്ഞെടുക്കുവാൻ വത്തിക്കാന് കഴിയില്ലെന്നും എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യണമെന്നും കർദ്ദിനാൾ പിയാത്രോ പരോളിൻ പറഞ്ഞു.

“ഇന്ന് പരിശുദ്ധ സിംഹാസനത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. എന്നാൽ അതിൽ ഏതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നo എന്ന് തിരഞ്ഞെടുക്കുവാൻ കഴിയുകയില്ല. എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇന്നത്തെ എല്ലാ പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതിനായി ഞങ്ങൾ ശ്രമിക്കുകയാണ് “- കർദ്ദിനാൾ പറഞ്ഞു. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ കീഴിൽ കർദ്ദിനാൾ പരോളിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം വത്തിക്കാന്റെ നയതന്ത്ര പ്രവർത്തനങ്ങളുടെ പരിണാമത്തിന്റെ പ്രധാന സാക്ഷിയാണ്. ഓരോ മാർപാപ്പയും തങ്ങളുടെ കാലത്തെ ആവശ്യങ്ങളോട് പ്രതികരിച്ചിരുന്നുവെങ്കിലും അന്നത്തെ പൈതൃകത്തെയും മുറുകെപ്പിടിച്ചിരുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group