ഈസ്റ്റേൺ ജേർണൽ ഓഫ് ഡയലോഗ് ആൻഡ് കൾച്ചറിന് യു.ജി.സി. അംഗീകാരം

തൃശൂർ: ഈസ്റ്റേൺ ജേർണൽ ഓഫ് ഡയലോഗ് ആൻഡ് കൾച്ചർ’ എന്ന കാലിക്കറ്റ്
യൂണിവേഴ്സിറ്റി ക്രിസ്റ്റ്യൻ ചെയർ പ്രസിദ്ധീകരണത്തിന് യു.ജി.സി.യുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ ഔദ്യോഗിക ലിസ്റ്റിലും ഈസ്റ്റേൺ ജേർണൽ ചേർക്കപ്പെട്ടിട്ടുണ്ട്. സാമൂഹികശാസ്ത്രം, മന:ശാസ്ത്രം, നരവംശശാസ്ത്രം, സാഹിത്യം തുടങ്ങി മതവിജ്ഞാനീയമേഖലയുമായി ബന്ധമുള്ള ഹ്യൂമാനിറ്റീസ് വിഷയങ്ങളെല്ലാം തന്നെ ജേർണൽ പഠനത്തിലും ഗവേഷണത്തിലും ഉൾപ്പെടുത്തുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന ജേർണൽ 2008ലാണ് ആരംഭിച്ചത്. റവ.ഡോ. പോൾ പുളിക്കൻ ചീഫ് എഡിറ്ററും മാർട്ടിൽ തച്ചിൽ മാനേജിംഗ് എഡിറ്ററുമായ ഈ അംഗീകൃത ജേർണലിന് വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദഗ്ദർ അടങ്ങിയ എഡിറ്റോറിയൽ ബോർഡ് മാർഗനിർദേശം നല്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group