ദേവാലയങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച സോഷ്യൽ മീഡിയയിൽ ദുഷ്പ്രചരണം..

കണ്ണൂർ: ദേവാലയങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സഭയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ ദുഷ്പ്രചരണം ശക്തമാകുന്നു.മാട്ടൂർ സൗത്ത് വ്യാകുല മാതാവിന്റെ ദേവാലയത്തിന്റെ പേരിലാണ് പുതിയതായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു ഇപ്പോൾ വ്യാജപ്രചരണം നടത്തുന്നത്.പള്ളിയുടെ ഔദ്യോഗിക ഗ്രൂപ്പ് എന്ന വ്യാജേനയാണ് ഗ്രൂപ്പ് രൂപീകരിച്ചത് എന്നാൽ സഭാവിരുദ്ധ പോസ്റ്റുകൾ നിരന്തരമായി വന്നുതുടങ്ങിയതിനു പിന്നാലെ സംശയംതോന്നിയ വിശ്വാസികൾ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചപ്പോഴാണ് അക്കൗണ്ട് വ്യാജമാണെന്ന് മനസ്സിലായത്. ഇതുപോലെ ധാരാളം ദേവാലയങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നതായും ഇതിനെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സഭാധികാരികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group