കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഓൺലൈൻ പി.എസ്.സി കോച്ചിങ്

ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്‌നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യുന്നതോടൊപ്പം തൊഴില്‍ സുരക്ഷയും നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ ജോലിയെ ആകര്‍ഷകമാക്കുന്നത്.
കുടാതെ കാലോചിതമായി ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങള്‍ വഴി സര്‍ക്കാര്‍ സര്‍വ്വീസിലെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കാനും സാധിക്കുന്നു.പൊതുജനസേവനമെന്ന മഹത്തരമായ ദൗത്യനിര്‍വ്വഹണത്തിനും നിങ്ങളെ സഹായിക്കുന്നു.അന്തസും അഭിമാനവും സര്‍വ്വോപരി സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന ഗവണ്‍മെന്റ് ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥിയാണോ നിങ്ങള്‍? പരീക്ഷയ്ക്ക് പഠിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?
എങ്കില്‍ നിങ്ങളുടെ സ്വപ്‌നജോലി നേടാന്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഓൺലൈൻ പി.എസ്.സി കോച്ചിങ് ആരംഭിക്കുകയാണ്.. എല്ലാ ഉദ്യോഗാർത്ഥികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു..|


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group