ദൈവവചനത്തിനായി ഹൃദയ കവാടങ്ങൾ തുറക്കുക

ദൈവവചനത്തിന്‍റെ ആകര്‍ഷണീയത അനുഭവിച്ചവര്‍ക്ക് മറ്റുള്ളവരുമായി അത് പങ്കുവെക്കാതിരിക്കാൻ ആവില്ലെന്നും ദൈവവചനത്തിന് വേണ്ടി ഹൃദയ കവാടങ്ങൾ തുറക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.ബൈബിള്‍ ഞായര്‍ ആചരണത്തോടനുബന്ധിച്ച് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ച് വചനം പ്രഘോഷിച്ച യേശു വചനപ്രഘോഷണത്തിന് അതിര്‍വരമ്പുകള്‍ വയ്ക്കുകയോ പരിധികള്‍ കല്പിക്കുകയോ ചെയ്തിരുന്നില്ലെന്ന് പാപ്പ പറഞ്ഞു.ദൈവവചനത്തിലൂടെ പിതാവിന്‍റെ സ്നേഹവലയത്തിലേക്ക് ആകര്‍ഷിക്കപെട്ടവര്‍, തങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരെയും ആ ആകര്‍ഷണവലയത്തിലേക്ക് കൊണ്ടുവരാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ എരിയുന്ന അപ്പോസ്തലന്മാരായി മാറുന്നുവെന്നും പാപ്പ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group