സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്കായി സാ​ധാ​ര​ണ​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ന്ന സാഹചര്യമാണ് സംസ്ഥാനത്ത് : മാർ വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​യ്​​​ക്ക​​​ല്‍.

കോഴിക്കോട് :സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍നി​​ന്നു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ കി​​​ട്ടാ​​​ന്‍ ​​​സാധാരണക്കാർ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് സംസ്ഥാനത്ത് നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ്പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​യ്​​​ക്ക​​​ല്‍.

കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് ആ​​​ര്‍​ട്‌​​​സ് ആ​​​ന്‍​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ര​​​ണ്ടാ​​​മ​​​ത് സ​​​വേ​​​രി​​​യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം സം‌​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ച​​പ​​​കേ​​​ശ​​​ന് സ​​​മ്മാ​​​നി​​​ച്ച് സംസാരിക്കുക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​ദ്യോ​​​ഗം കി​​​ട്ടി​​​യാ​​​ല്‍ രാ​​​ജാ​​​ക്ക​​​ന്‍​മാ​​​രാ​​​ണെ​​​ന്ന വി​​​കാ​​​ര​​​മാ​​​ണ് ചി​​​ല​​​ര്‍​ക്കെന്നും ജ​​​ന​​​ങ്ങ​​​ളെ അ​​​വ​​​ര്‍ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നുവെന്നും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​ൾ പ​​​ല​​​ത​​​വ​​​ണ ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും ഈ ​​സാ​​​ഹ​​​ച​​​ര്യം മാ​​​റ​​​ണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.ജോ​​​ലി​​​യോ​​​ട് കൂ​​​റും നീ​​​തി​​​ബോ​​​ധ​​​വു​​​മു​​​ള്ള പ​​​ഞ്ച​​​പ​​​കേ​​​ശ​​​നെ​​​പ്പോലെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് നാ​​​ടി​​​നാ​​​വ​​​ശ്യ​​മെ​​ന്നും ബി​​ഷ​​പ് കൂട്ടിച്ചേർത്തു .​


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group