ഗ്രാ​​​മീ​​​ണ​​​ മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഭൂ​​​നി​​​കു​​​തി ഒ​​​റ്റ​​​യ​​​ടി​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്ക​​​രു​ത് : താമരശ്ശേരി ബി​​​ഷ​​​പ്പ്

ഗ്രാ​​​മീ​​​ണ​​​ മേ​​​ഖ​​​ല​​​യി​​​ലെ താമസക്കാരായ, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഭൂ​​​നി​​​കു​​​തി ഒ​​​റ്റ​​​യ​​​ടി​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ്പുമാ​​​യ മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള​​​ത്തി​​​ലെ ഭൂ​​​നി​​​കു​​​തി, കേ​​​ര​​​ള ഫി​​​നാ​​​ന്‍​സ് ബി​​​ല്‍ 2022 അ​​​നു​​​സ​​​രി​​​ച്ച് ഗ്രാ​​​മ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഓ​​​രേ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്തി​​​ന് 2022 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു​​​ മു​​​ത​​​ല്‍ 60 ശ​​​ത​​​മാ​​​നം വ​​​ര്‍​ധന​ വ​​​രു​​​ത്തി​​​യെ​​​ന്നും 20 സെ​​​ന്‍റി​​​ല്‍ താ​​​ഴെ ഭൂ​​​മി​​​യു​​​ള്ള​​​വ​​​ര്‍​ക്ക് ബി​​​ല്ല​​​നു​​​സ​​​രി​​​ച്ച് നൂ​​​റു ശ​​​ത​​​മാ​​​നം വ​​​രെ വ​​​ര്‍​ധ​​​ന​​​വാ​​​ണ് വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ഒ​​​രേ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്തി​​​ന് 200 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഭൂ​​​നി​​​കു​​​തി 320 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. ഇ​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നെ കാ​​​ര്യ​​​മാ​​​യ വി​​​ധ​​​ത്തി​​​ല്‍ ബാ​​​ധി​​​ക്കും.
ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​രു ഹെ​​​ക്ട​​​റി​​​ല്‍ താ​​​ഴെ ഭൂ​​​മി​​​യു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഭൂ​​​നി​​​കു​​​തി പൂ​​​ര്‍​ണ​​​മാ​​​യും പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക ഞെ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ഴി​​​ക്കോ​​​ട് സ​​​ര്‍​ക്കാ​​​ര്‍ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ബി​​​ഷ​​​പ്പി​​​നെ കൂ​​​ടാ​​​തെ ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​ന്‍ ഫാ. ​​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ല്‍, പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജ​​​ന​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ഡോ. ​​​ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​മ്പി​​​ല്‍, ഇ​​​ന്‍​ഫാം താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ന്‍ പു​​​ളി​​​ക്ക​​​ക​​​ണ്ട​​​ത്തി​​​ല്‍ എ​​​ന്നി​​​വ​​​രും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group