ഓശാന … തിരിച്ചറിവുകളുടെ ദിവസം..

ഓശാന … തിരിച്ചറിവിന്‍റെ ദിവസം….
ഓശാന ഞായര്‍…….. ഒലിവു ചില്ലകള്‍ വിശ്വാസത്തിനെയും സമര്‍പ്പണത്തിന്‍റെയും പ്രതീകമായ ദിവസം ….. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തിയ ദിവസം ….. കര്‍ത്താവിന്‍റെ നാമത്തില്‍ വന്നവനെ ഏറ്റുപറഞ്ഞ ദിവസം … അന്നുവരെ ലഭിക്കാതിരുന്ന അറിവ് അന്ന് അവിടെത്തെ ജനങ്ങള്‍ക്ക് ലഭിച്ചു … . ജെറുസലെം നഗരം സ്വന്തം രാജാവിനെ തിരിച്ചറിഞ്ഞു…. അദ്ദേഹത്തിനായ് ഒലിവു ചില്ലകള്‍ ഉയര്‍ന്നു … അദ്ദേഹത്തിന്‍റെ വഴികളില്‍ വെള്ള വസ്ത്രങ്ങള്‍ നിരന്നു ….. അധരങ്ങളില്‍ ആര്‍പ്പുവിളികള്‍ … ഹ്രുദയങ്ങളില്‍ സ്തുതിഗീതങ്ങള്‍ ….. നഗരം മുഴുവന്‍ പുറത്തെത്തി … “അവര്‍ സ്തുതിച്ചില്ലെങ്കില്‍ കല്ലുകള്‍ പോലും സ്തുതിക്കുമായിരുന്നു”. കാരണം ദൈവപുത്രന്‍ സ്വയം വെളിപ്പെടുത്തി …. രാജാവായി ….. എളിമയുടെ …. വിനയത്തിന്‍റെ …. രാജാവായി.
പക്ഷെ, ആ സ്തുതിഗീതങ്ങളിലും ആര്‍പ്പുവിളികളിലും പ്രലോഭകന്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു …. വിനയം അഹങ്കാരമായി മാറാമായിരുന്ന പ്രലോഭനം …. അസ്തിത്വ കാരണം നഷ്ടമാകാമായിരുന്ന പ്രലോഭനം …. എങ്കിലും അവന്‍ വീണില്ല …. കാരണം അവനു ലക്ഷ്യം അറിയാമായിരുന്നു …. വഴികളെ കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നു …. ആര്‍പ്പു വിളിക്കുന്ന മനുഷ്യന്‍റെ വീഴ്ചകള്‍ അറിയാമായിരുന്നു … ആര്‍പ്പുവിളികള്‍ അട്ടഹാസമാകാന്‍ താമസം വരില്ലാ എന്നറിയാമായിരുന്നു.
ജെറുസലം നിവാസികള്‍ രാജാവിനെ അറിഞ്ഞു, യേശുവിലെ ദൈവിക ശക്തി അറിഞ്ഞു … പക്ഷെ, അത് തിരിച്ചറിവ് ആയില്ല. അതുകൊണ്ട് ആ അറിവ് ക്ഷണികമായി പോയി. ആള്‍ക്കൂട്ടത്തിന്‍റെ ക്ഷണിക വികാരം … സ്തുതിവിളിച്ചവര്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊലവിളികളുമായി നിരത്തിലിറങ്ങി.
ഓശാന ഞായറാഴ്ചയിലെ കുരുത്തോലകള്‍ വിജയത്തിന്‍റെ പ്രതീകമാണ്, വിശ്വാസത്തിന്‍റെ വിജയം …. സമര്‍പ്പണത്തിന്‍റെ വിജയം … തിരിച്ചറിവിന്‍റെ വിജയം … അറിവ് തിരിച്ചറിവായില്ലെങ്കില്‍ നമ്മളും ആള്‍ക്കൂട്ടത്തില്‍ പെട്ടവര്‍ മാത്രം … സത്യബോധവും നീതിബോധവും ആള്‍ക്കൂട്ട ബഹളത്തില്‍ കൈമോശം വരും… ജയ് വിളികളും കൊലവിളികളും തിരിച്ചറിയാന്‍ കഴിയാതെ വരും. യഥാര്‍ത്ഥ അറിവ് ദൈവത്തില്ലാണ് .. അത് നമുക്ക് തന്നത് ദൈവപുത്രനായ യേശുക്രിസ്തു. ഓശാന വിളികളും ജയ് വിളികളൂം അവനായ് മാത്രം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group