ഓട്ടോമൻ സാമ്രാജ്യകാലത്ത് രക്തസാക്ഷികളായ രണ്ടു വൈദികരുടെ ഭൗതികാവശിഷ്ടo കണ്ടെത്തി

ഓട്ടോമൻ സാമ്രാജ്യകാലത്ത് ക്രൈസ്തവ വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത രണ്ടു സിറിയൻ കൽദായ വൈദികരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. ഇറാക്കിലെ നിനവെ പ്ലെയിനിൽ ഖാർഘോഷ് ഗ്രാമത്തിലെ ചാപ്പലിൽ നടത്തിയ പര്യവേക്ഷ ണത്തിലാണ് ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

1915 ജൂൺ 28 നാണ് വൈദികർ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഫാ. യൂസഫ് ജാബോ,ഫാ.ബെഹ്നാം ഹാനം എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ കുർബാന അർപ്പിച്ച് മടങ്ങുന്ന വഴിക്കായിരുന്നു ഇവർ കൊല്ലപ്പെട്ടത്.

1915-1918 കാലഘട്ടങ്ങളിലായി 250,000 അസീറിയൻ കൽദായ അംഗങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 40 പേരുടെ രക്തസാക്ഷിത്വം വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണ നടപടികളുടെ തിരുസംഘത്തിന്റെ മുന്നിൽ പരിശോധനയിലാണ്.

ഇറ്റാലിയൻ ഫോറൻസിക് ടീമാണ് ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group