‘പോൺ സിനിമയിൽ നിന്ന് വിശുദ്ധ പാദ്രെ പിയോ… സംവിധായകൻ അബേൽ ഫെറാറെയുടെ അവിശ്വസനീയമായ മാനസാന്തര കഥ അറിയാം..

സെപ്തംബർ ഒമ്പതിന് പാദ്രെ പിയോയെക്കുറിച്ചുള്ള സിനിമ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ഇതിന്റെ സംവിധായകനെ കുറിച്ചുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഒരു കാലത്ത് പോൺസിനിമകളുടെ സംവിധായകനായിരുന്ന ആബേൽ ഫെറാറെ എങ്ങനെയാണ് വിശുദ്ധരുടെ ജീവിതം സംവിധാനം ചെയ്യുവാൻ തുടങ്ങിയത്.
അത് പരസ്യമായ ഒരു രഹസ്യം തന്നെയായിരുന്നു.

പത്തുവർഷത്തെ ജീവിതാനുഭവങ്ങളും ഇറ്റലിയിലെ പുതിയ ജീവിതവുമാണ് സിനിമയ്ക്ക് കാരണമായതെന്ന് 71 കാരനായ അദ്ദേഹം പറയുന്നു.വിശുദ്ധനെക്കുറിച്ച് സിനിമയെടുക്കാൻ കപ്പൂച്ചിൻ വൈദികർ നല്കിയ പിന്തുണയും പ്രോത്സാഹനവും നിസ്സീമമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.ജീവിതത്തിന്റെ ഇരുളടഞ്ഞ വരികളിൽ താൻ മദ്യവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു വെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group