ദുരിതബാധിതരായ കുടുംബങ്ങളെ ചേർത്തുപിടിച്ച് വീണ്ടും പാലാ രൂപത

കോട്ടയം: പ്രകൃതിക്ഷോഭം മൂലം സർവതും നഷ്ടപ്പെട്ട് ദുരിതത്തിലായ മൂലമറ്റം നിവാസികള്‍ക്ക് സഹായഹസ്തവുമായി പാലാ രൂപത. രൂപതയുടെ നേതൃത്വത്തിൽ
ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു സാധിച്ചിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group