വിദ്യാഭ്യാസമേഖലയിൽ പുതിയ വാതായനങ്ങൾ തുറന്ന് പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്

പാലാ:വിദ്യാഭ്യാസമേഖലയിൽ പുതിയ സാധ്യതകൾ തുറന്ന് പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ്. ഇതിന്റെ ഭാഗമായി കോളേജും കൊ​​ച്ചി​​ന്‍ സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡും ത​​മ്മി​​ല്‍ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു.​

​തെ​​ക്കേ ഇ​​ന്ത്യ​​യി​​ലെ മു​​ന്‍​നി​​ര ഷി​​പ്പ്‌​​യാ​​ര്‍​ഡു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ കൊ​​ച്ചി​​ന്‍ സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡി​​ല്‍ ഷി​​പ്പ് റി​​പ്പ​​യ​​റിം​​ഗ്, ഷി​​പ്പ് മെ​​യി​​ന്‍റ​​ന​​ന്‍​സ്, ഓ​​വ​​ര്‍​ഹോ​​ളിം​​ഗ് എ​​ന്നി​​വ ന​​ട​​ത്ത​​പ്പെ​​ടു​​ന്നു.

ഈ ​​മേ​​ഖ​​ല​​യി​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ്സി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് , ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ട്രെ​​യി​​നിം​​ഗ്, മ​​റ്റ് ഷോ​​ര്‍​ട്ട് ടേം ​​കോ​​ഴ്‌​​സു​​ക​​ള്‍ എ​​ന്നി​​വ​​യും സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ല​​ഭി​​ക്കും. കൂ​​ടാ​​തെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു ക​​മ്പ​​നി​​യി​​ല്‍ ജോ​​ലി​​സാ​​ധ്യ​​ത​​യും ഉ​​റ​​പ്പാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.

കോ​​ള​​ജ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജെ. ഡേ​​വി​​ഡ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​മ​​ധു​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ സീ​​ബ്ലൂ ഡ​​യ​​റ​​ക്ട​​ര്‍ ഇ. ​​ടോ​​ജ​​നും മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ബി​​നോ​​യി ബേ​​ബി​​യും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group