പാലക്കാട് രൂപതയുടെ നവീകരണ വർഷത്തിന് ആരംഭം ആരംഭം കുറിച്ചു

പാലക്കാട് രൂപതയുടെ നവീകരണ വർഷത്തിന് തുടക്കമായി.നവീകരണ വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ ഇന്നലെ നടന്നു. വികാരി ജനറാൾ മോൺ. ജീജോ ചാലയ്ക്കൽ തിരി തെളിയിച്ച് നവീകരണ വർഷം ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ.നിതിൻ മണിയങ്കേരിക്കളം എന്നിവർ സഹകാർമ്മികരായി. പാലക്കാട് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും നവീകരണ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു.

പാലക്കാട് രൂപത സ്ഥാപിതമായത് 1974 സെപ്റ്റംബർ എട്ടിനാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് രൂപത സ്ഥാപിതമായിട്ട് 48 വർഷങ്ങൾ പൂർത്തിയായി. സുവർണ്ണ ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് രൂപത നവീകരണ വർഷം പ്രഖ്യാപിക്കുന്നത്. സുവർണ ജൂബിലി വർഷത്തിന്റെ ആത്മീയ ഒരുക്കവും ഒപ്പം കൊറോണ മഹാമാരി വരുത്തിവെച്ച ആലസ്യം പൂണ്ട വിശ്വാസ ജീവിതത്തെ തീഷ്ണത നിറഞ്ഞ സാക്ഷ്യ ജീവിതമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് നവീകരണ വർഷം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group