പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മാർ ജോസഫ് കളത്തിപ്പറമ്പിൽ.

പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശിഹാബ് തങ്ങളെന്ന് ആർച്ച്ബിഷപ് അനുസ്മരിച്ചു.മതസൗഹാര്‍ദ്ദത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മനസായിരുന്നു അദ്ദേഹത്തിനെന്നും മതേതരത്വത്തിന്റെ സൗമ്യ മുഖമായിരുന്ന തങ്ങളുടെ വേർപാട് സമകാലിക കേരളത്തിന് കനത്ത ആഘാതമാണെന്നും കലുഷിതമായ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ നിലപാട് കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിന് വളരെയധികം സഹായകരമായിട്ടുണ്ടെന്നും ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group