പനാമ ബസ് അപകടം: അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

ഗ്വാലാക്കയിലെ പനമാനിയൻ പ്രദേശത്ത് 39 പേരോളം മരിച്ച ബസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മരിച്ചവരിൽ പലരും കുടിയേറ്റക്കാരാണ്. കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ടതും വത്തിക്കാൻ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചതുമാണ് ഈ അനുശോചന സന്ദേശം.

“നിരവധി കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതിന്റെ വാർത്ത എനിക്ക് ലഭിച്ചു. മരിച്ചയാളുകളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നു. ഈ അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.” പാപ്പാ സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group