സ്ത്രീകളുടെ നേതൃത്വവും കഴിവുകളും ലോകത്തിനാവശ്യം: വത്തിക്കാൻ..

വത്തിക്കാൻ സിറ്റി :ഇന്നത്തെ മഹത്തായ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സ്ത്രീകളുടെ പങ്കാളിത്വവും കഴിവുകളും ആവശ്യമാണ് ഓർമ്മിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രൊ പരോളിൻ.ജി 20 (G20) വനിതാ ഫോറം ഇറ്റലിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മാർപാപ്പായ്ക്ക് വേണ്ടി അയച്ച സന്ദേശത്തിലാണ് സെക്രട്ടറിയുടെ ഈ ഓർമ്മപ്പെടുത്തൽ.സ്ത്രീകൾ വഹിക്കുന്ന നിർണ്ണായ പങ്കിനെക്കുറിച്ച് അവബോധം വളർത്താനും സാമ്പത്തീക വീണ്ടെടുക്കലുകളിൽ ഗുണപരമായ സ്വാധീനം ചെല്ലത്താനുമാണ് രണ്ടു ദിവസം നീളുന്ന സമ്മേളനം സംഘടിപ്പിച്ചത്.

എല്ലാവർക്കും ഭവനമാകാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ പകരം വയ്ക്കാനാവാത്ത സ്ത്രീകളുടെ സംഭാവനയും എടുത്തുപറഞ്ഞ് കർദിനാൾ ശാന്തമായ ക്ഷമയോടെ ജീവിതത്തിന്റെ ഇഴകൾ നെയ്തെടുക്കാനറിയുന്നവരാണ് സ്ത്രീകളെന്നും ഫ്രാൻസിസ് പാപ്പാ പലപ്പോഴും അടിവരയിട്ടിട്ടുള്ളതാന്നെന്നും ഓർമിപ്പിച്ചു

ഇന്നത്തെ ആഗോള, സാമൂഹീക, സാമ്പത്തിക കാലാവസ്ഥാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ “നിസ്വാർത്ഥത” പ്രോൽസാഹിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group