അമൂല്യമായ ആത്മീയാനുഭവത്തിലൂടെയാണ് കടന്നു പോയത് : മാർ ജോർജ് ആലഞ്ചേരി

ബ​ന​ഡി​ക്ട് പാ​പ്പാ​യു​ടെ ക​ബ​റ​ട​ക്ക​ ശു​ശ്രൂ​ഷ​യി​ൽ സം​ബ​ന്ധി​ക്കാൻ സാധിച്ചത് അ​മുല്യ​മാ​യ ആ​ത്മീ​യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ക​ർ​ത്താ​വി​നോ​ടു കൂ​ടെ മ​ഹ​ത്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് ആ ​ശ​രീ​ര​വും. പാ​പ്പാ​യു​ടെ തി​രു​വ​ച​ന ജ്ഞാ​ന​വും ദൈ​വ​ശാ​സ്ത്ര പാ​ണ്ഡി​ത്യ​വും അ​ദ്ദേ​ഹ​ത്തെ വി​ശു​ദ്ധ അ​ഗ​സ്റ്റി​നോ​ടും വി​ശു​ദ്ധ അ​ക്വീ​നാ​സി​നോ​ടും സ​മ​ശീ​ർ​ഷ​നാ​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ദ​ർ​ശ​ന​വും അ​തി​ലൂ​ന്നി​യ ജീ​വി​ത​വും ന​മു​ക്ക് ആ​ക​ർ​ഷ​ക​വും അനുകരണാർഹവുമാ​യ മാ​തൃ​ക​യാ​ണ്.

സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ദ്ദേ​ഹം ചെ​യ്ത സേ​വ​ന​ങ്ങ​ൾ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് അ​നു​സ്മ​രി​ച്ചു. വി​ശേ​ഷി​ച്ചും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​വും ഫ​രീ​ദാ​ബാ​ദ്, രാ​മ​നാ​ഥ​പു​രം രൂ​പ​ത​ക​ളു​ടെ സ്ഥാ​പ​ന​വും അ​ദ്ദേ​ഹ​മാ​ണു ന​ട​ത്തി​യ​ത്. ത​ന്നെ​യും ക്ളീ​മി​സ് ബാ​വ​യെ​യും ക​ർ​ദി​നാ​ൾ​ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് അ​നു​സ്മ​രി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group