സ്നേഹനിർഭരമായ വേദിയായി പോൾ ആറാമൻ ഹാൾ..

വത്തിക്കാൻ സിറ്റി : പതിവുപോലെയുള്ള മാർപാപ്പയുടെ പൊതു സന്ദർശന പരിപാടിയിൽ അപ്രതീക്ഷിതമായ സ്നേഹനിർഭരമായ കൂടിക്കാഴ്ചയ്ക്കണ്പോള്‍ ആറാമന്‍ ഹാള്‍ സാക്ഷ്യംവഹിച്ചത്.പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടയില്‍ അപ്രതീക്ഷിതമായി വേദിയില്‍ പ്രവേശിപ്പിച്ച മാനസിക വികാസമില്ലാത്ത ഒരു ആണ്‍കുട്ടി പാപ്പയെ ചുറ്റിപറ്റി നിലയുറപ്പിക്കുകയായിരിന്നു. പോള്‍ ആറാമന്‍ ഹാളില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുന്നതിനു തൊട്ടുമുന്‍പാണ് കുട്ടി വേദിയിലേക്ക് നടന്നു കയറിയത്. പാപ്പ അവനോടു കുശലാന്വേഷണം നടത്തി തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചു.

ബാലൻ ഇവിടെ നിലയുറപ്പിച്ചതോടെ മാർപാപ്പയുടെ വലതുവശത്ത് ഇരുന്ന പേപ്പൽ വസതിയുടെ ഉത്തരവാദിത്വമുള്ള മോൺ. ലിയോനാർഡോ സപിയൻസ ആ കുഞ്ഞിന് ഇരിക്കുവാൻ തന്റെ കസേര ഒഴിഞ്ഞു കൊടുത്തു. കസേരയില്‍ ഈ മകന്‍ ഇരിന്നതോടെ വലിയകരഘോഷമാണ് ഹാളില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്നു ഈ ബാലനും കൈയടിച്ചു. തീര്‍ന്നില്ല, പിന്നെ പാപ്പയുടെ തലയിലുള്ള തൊപ്പിയായിരിന്നു ഈ കുഞ്ഞിന്റെ ലക്ഷ്യം. ഇത് ചൂണ്ടിക്കാട്ടി ഇത് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ പുതിയ വെള്ളത്തൊപ്പി പാപ്പ അവനു സമ്മാനിച്ചു. പുഞ്ചിരിയോടെ കൈവീശിയാണ് പാപ്പ അവനെ വേദിയില്‍ നിന്നും യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. പിന്നീട് തന്റെ പ്രസംഗത്തിനിടയില്‍ പാപ്പ ആ കുട്ടിയെ കുറിച്ച് പരാമര്‍ശം നടത്തി. പ്രത്യേകതരം പഠനവൈകല്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു അവനെന്നും ആ കുട്ടി സ്വന്തം വീട്ടിലെന്നപോലെ സ്വതസിദ്ധമായ ശൈലിയില്‍ സ്വതന്ത്രമായി പെരുമാറിയപ്പോള്‍ “നിങ്ങൾ കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല” എന്ന് യേശു പറഞ്ഞത് തന്റെ ഓര്‍മ്മയില്‍ വന്നെന്നും പാപ്പ പറഞ്ഞു. ഈ കുട്ടി നമ്മളെ എല്ലാവരേയും പഠിപ്പിച്ച പാഠത്തിന് നന്ദി പറയുന്നുവെന്നും പാപ്പാ പറഞ്ഞു.പാപ്പയുടെ അടുത്തേക്ക് വന്നണഞ്ഞ ആ കുഞ്ഞിന്റെ മനസിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- പാപ്പയുടെ തലയിലിരിക്കുന്ന തൊപ്പിപോലത്തെ ഒരു തൊപ്പി എനിക്കുംവേണം! ഒടുവിൽ, ആ തൊപ്പിയുമായി (സുക്കോത്താ) അമ്മയുടെ അടുത്തേക്ക് മടങ്ങുമ്പോഴുള്ള അവന്റെ സന്തോഷം കാണേണ്ടതുതന്നെ. കാണാം, ഇന്നത്തെ പേപ്പൽ പൊതുസന്ദർശനത്തിൽ സംഭവിച്ച കൗതുകകരമായ ആ കാഴ്ച.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group