ലെറ്റർ ബോംബ് സ്ഫോടനത്തിന് ഇരയായ പുരോഹിതന് സമാധാന പുരസ്കാരം

ആംഗ്ലിക്കൻ മിഷനറി പുരോഹിതനും സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന വ്യക്തിയുമായ ഫാ. മൈക്കൽ ലാപ്സിലി 2022 -ലെ നിവാനോ സമാധാന അവാർഡിന് അർഹനായി.

ലോക സമാധാനത്തിന്റെ ഉന്നമനത്തിനായി മതങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഗണ്യമായ സംഭാവന നൽകുന്ന വ്യക്തികളെയും സംഘടനകളെയുമാണ് നിവാനോ പീസ് പ്രൈസ് കമ്മിറ്റി സമാധാന പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

ഈ വർഷത്തെ അവാർഡ് ജേതാവായ ഫാ. ലാപ്സിലി ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനാണ്.
30 വർഷങ്ങൾക്ക് മുൻപുണ്ടായ ലെറ്റർ ബോംബ് സ്ഫോടനത്തിൽ ഇരു കൈകളും ഇടതു കണ്ണും നഷ്ടപ്പെട്ട അദ്ദേഹം ലോകത്തോടു മുഴുവൻ രോഗശാന്തിക്കും അനുരഞ്ജനത്തിനുമായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുകയും
തന്റെ വൈകല്യങ്ങൾക്കിടയിലും ലോക സമാധാനത്തിനു വേണ്ടി പ്രയത്നിക്കുയും ചെയ്യുന്നു.

2022 ജൂൺ 14 -ന് ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ചടങ്ങിലായിരിക്കും സൊസൈറ്റി ഓഫ് സേക്രഡ് മിഷൻ സന്യാസ സഭാംഗമായ ഫാ. മൈക്കൽ ലാപ്സയ്ക്ക് അവാർഡ് സമ്മാനിക്കുക.

2019 ജൂൺ 15 -ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സ്വകാര്യ സദസ്സിൽ സ്വീകരിക്കുകയും, പാപ്പായോട് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തത് വാർത്താപ്രാധാന്യം നേടിയിരുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group