ക്രിസ്തുവിന്‍റെ ജനനo കൂരിരുട്ടിലും യുക്രൈന്‍ ജനത ആഘോഷിക്കുo പ്രസിഡന്‍റ് സെലിന്‍സ്കി.

ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ വെളിച്ചവും പ്രത്യാശയും കൂരിരുട്ടിലും യുക്രൈന്‍ ജനത ആഘോഷിക്കുമെന്ന് പ്രസിഡന്‍റ് വ്ലോദിമിര്‍ സെലിന്‍സ്കി.

ഡ്രോണുകള്‍ക്കോ മിസൈലുകള്‍ക്കോ തങ്ങളുടെ ക്രിസ്തുമസ് വെളിച്ചത്തെ അണക്കാന്‍ കഴിയില്ലെന്നും ബോംബ് ഷെല്‍റ്ററുകളിലെ കൂരിരുട്ടിലും യുക്രൈന്‍ ജനത പരസ്പര ഐക്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കുമെന്നും പ്രസിഡന്‍റ് വ്ലോദിമിര്‍ സെലിന്‍സ്കി ക്രിസ്തുമസ് സന്ദേശത്തില്‍ വ്യക്തമാക്കി.ക്രിസ്തുമസ് ട്രീക്കരികെ സൈനിക വേഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ക്രിസ്തുമസ് സന്ദേശം നല്‍കുകയായിരുന്നു സെലന്‍സ്കി.യുദ്ധത്തിന്‍റെ പരിണിതഫലമായി രാജ്യത്തെ പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെങ്കിലും ക്രിസ്തുവിന്‍റെ ജനനം യുക്രൈന്‍ ജനത പതിവുപോലെ സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിക്കുകയും ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുമെന്നും സെലന്‍സ്കി അറിയിച്ചു.രാഷ്ടതലവന്‍റെ വാക്കുകളില്‍ നിന്ന് വീര്യം ഉള്‍ക്കൊണ്ട് രാജ്യമൊട്ടാകെ പ്രതിസന്ധികളും ഭീഷണികളും വകവെക്കാതെ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു.ബോംബ് ഷെല്‍റ്ററുകളിലെ ഇരുട്ടില്‍ മെഴുകുതിരി വെട്ടത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കപ്പെട്ടു.സെന്‍റ് ജോണ്‍ തിയളോജിയന്‍ ദൈവാലയത്തില്‍ ക്രിസ്തുമസ് ദിവ്യബലിയില്‍ പങ്കെടുത്ത് യുക്രൈന്‍ സൈനികരും തിരുപ്പിറവി ആഘോഷങ്ങളില്‍ പങ്കുകൊണ്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group