ഫാത്തിമായിൽ നടന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ ഇത്തവണ പങ്കെടുത്തത് രണ്ട് ലക്ഷത്തിലധികം പേർ

പോർച്ചുഗലിലെ വിശ്വവിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ ഇത്തവണ പങ്കെടുക്കാനെത്തിയത് രണ്ട് ലക്ഷത്തിമുപ്പതിനായിരത്തിൽപ്പരം വിശ്വാസികൾ.

163 വൈദികരും 23 ബിഷപ്പുമാരും മൂന്ന് കർദിനാൾമാരും പങ്കെടുത്ത ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം ഇത്തവണ ഏതാണ്ട് 20,000 ടെലിവിഷൻ ചാനലുകളാണ് തത്‌സമയം സംപ്രേക്ഷണം ചെയ്തത്.

ലോകയുവജന സംഗമത്തിന്റെ ഐക്കണുകളായ വേൾഡ് യൂത്ത് ഡേ ക്രോസ്, മരിയൻ തിരുരൂപം എന്നിവയുടെ സാന്നിധ്യവും ഇത്തവണത്തെ മെഴുകുതിരി പ്രദക്ഷിണത്തെ അവിസ്മരണീയമാക്കി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.

അക്രമം, യുദ്ധം, സാഹോദര്യ വിദ്വേഷം, പാർശ്വവൽക്കരണം എന്നിവയ്‌ക്കെതിരായ ഒരു ബദൽ കെട്ടിപ്പടുക്കുന്നതിൽ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യം വളരെ വലുതാണെന്ന സന്ദേശമാണ് കർദിനാൾ പരോളിൻ പങ്കുവെച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group