ജനങ്ങളുടെ ആശങ്ക പരിഹരിക്കണം : കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം : ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരിക്കുന്ന ആശങ്കകൾ അധികൃതർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി രംഗത്ത്.

വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇടുക്കി ജില്ല ഉള്‍പ്പെടെ മലയോര മേഖലയില്‍ മാത്രം കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കി.

1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ നടത്തിയിരിക്കുന്ന നിര്‍മ്മാണങ്ങള്‍ അനധികൃതമാക്കികൊണ്ടും മുന്‍പോട്ട് എല്ലാത്തരം നിര്‍മ്മാണങ്ങളും നിരോധിച്ചു കൊണ്ടുമുള്ള 2019 ഓഗസ്റ്റ് 22ലെ കേരള സര്‍ക്കാര്‍ ഉത്തരവ് ജനജീവിതത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. നിലവില്‍, ഈ ഉത്തരവിനെ തുടര്‍ന്ന് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അസാധ്യമായിരിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചവ പൂര്‍ത്തിയാക്കുന്നതിനോ, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ, പുതിയവ നിര്‍മ്മിക്കുന്നതിനോ ഈ മേഖലയിലുള്ളവര്‍ക്ക് കഴിയുന്നില്ല. ഈ നിയമം ഇടുക്കി ജില്ല ഉള്‍പ്പെടെ മലയോര മേഖലയില്‍ മാത്രം കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണ്. ഇത് അവസാനിപ്പിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിപാദിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group