പേരാവൂർ ഇടവക ഇനിമുതൽ മേജർ എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം..

പേരാവൂർ ഇടവക ഇനിമുതൽ സീറോ മലബാർ സഭയുടെ മേജർ എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയിലേക്ക്.കുടിയേറ്റ ചരിത്രമുറങ്ങുന്ന തലശ്ശേരി അതിരൂപതയിലെ പ്രഥമ എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമെന്ന പദവിയിലേക്കാണ് പേരാവൂർ സെന്റ് ജോസഫ് ഫെറോന ദേവാലയം ഉയർത്തപ്പെട്ടത്.ഐതിഹാസിക മലബാർ കുടിയേറ്റത്തിന് പ്രഥമ ഇടം എന്ന പ്രത്യേകതയാണ് ദേവാലയത്തിന് സവിശേഷമായ ഈ പദവി നേടിക്കൊടുത്തത്.കൂടാതെ പൗരസ്ത്യ തിരു സംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ യൂജിൻ ട്രീസറന്റെ കൊടുങ്ങല്ലൂരിൽ മാർ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിക്കാൻ 1954 എത്തിയപ്പോൾ അദ്ദേഹം സന്ദർശിച്ച ഏക ഇടവക ആയിരുന്നു പേരാവൂർ ഇടവക.ഇതും തീർത്ഥാടനകേന്ദ്രമായി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഇടവക പ്രഖ്യാപിക്കുന്നതിന് കാരണമായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group