ക്രൈസ്തവര്‍ക്കെതിരായ പീഡനം കൂടുതല്‍ ശക്തമാകുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണകൂടം ക്രൈസ്തവർക്കെതിരെ അടിച്ചമര്‍ത്തല്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) റിപ്പോർട്ട്.

ക്രിസ്ത്യന്‍ സ്കൂളുകളില്‍ അതിക്രമിച്ച് കയറിയുള്ള പരിശോധനകള്‍, മുപ്പത്തിരണ്ടോളം അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ ചൈനയില്‍ ഉടനീളം ക്രൈസ്തവര്‍ക്കെതിരായ മതപീഡനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സംഘടന പുറത്തുവിട്ടിട്ടുണ്ട്. മതവിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയുമാണ്‌ ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’യുടെ (സിസിപി) പ്രഥമ പരിഗണനയെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ഈ അതിക്രമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രൈസ്തവരുടെ വിശ്വാസപരമായ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുവാനും തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും അവരെ നിയന്ത്രിക്കുകയെന്നതാണ് ചൈനയിലെ മതസ്വാതന്ത്ര്യമെന്നും ‘ഐ.സി.സി’യുടെ തെക്ക്-കിഴക്കേ ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ ജിന ഗോ പറയുന്നു. ഇക്കാലയളവില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. കുഷാന്‍ ദ്വീപിലെ ചൈനീസ് ക്രൈസ്തവരുടെ ബോട്ടുകളില്‍ നിന്നും 90 കുരിശുകള്‍ നീക്കം ചെയ്ത സംഭവം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന 5 റെയ്ഡുകളും, സാമൂഹ്യ നിയന്ത്രണങ്ങളുടേതായ 39 സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group