ഉത്തര കൊറിയന്‍ ക്രൈസ്തവർ നേരിടുന്നത് കൊടിയ പീഡനങ്ങൾ : റിപ്പോർട്ട് പുറത്ത്..

വാഷിംഗ്ടൺ ഡിസി: ഉത്തര കൊറിയയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ തുറന്നുകാട്ടി അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു.കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് മരണത്തെപ്പോലുമാണ് നേരിടേണ്ടിവരുന്നതെന്ന് ‘ഓർഗനൈസ്ഡ് പേസിക്യൂഷൻ- ഡോക്കുമെന്റിങ് റിലീജിയസ് ഫ്രീഡം വയലേഷൻസ് ഇൻ നോർത്ത് കൊറിയ’ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടില്‍ പറയുന്നു .ഉത്തര കൊറിയയുടെ ദേശീയ സുരക്ഷാ മന്ത്രാലയം, ചൈന വരെ വ്യാപിച്ചുകിടക്കുന്ന ചാരന്മാരുടെ സാന്നിധ്യം, ‘നോ എക്സിറ്റ്’ ജയിലറകൾ തുടങ്ങിയവയിലൂടെയാണ് ക്രൈസ്തവരെ ഭരണകൂടം വേട്ടയാടുന്നത്.രാജ്യ തലസ്ഥാനമായ പ്യോംങ്യാംഗിൽ ഏതാനും ക്രൈസ്തവ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അനുവാദം നൽകിയിട്ടുണ്ടെന്നും, എന്നാൽ അവർ തിരഞ്ഞെടുക്കുന്ന ചില ആളുകൾക്ക് മാത്രമാണ് അവിടെ ആരാധന നടത്താൻ സാധിക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. കൂടാതെസിനിമകളിലും, കുട്ടികളുടെ പാഠ്യ വിഷയങ്ങളിലും മിഷ്ണറിമാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന പദ്ധതികളും സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ ക്രൈസ്തവർ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഉത്തരകൊറിയ. ഇവിടെ 50,000 മുതൽ 80,000 വരെ ക്രൈസ്തവർ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group