ഫുട്‌ബോള്‍ ചൂടിനിടയിലും ക്രിസ്തുമസിനെ ആവേശത്തോടെ വരവേല്‍ക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ തരംഗത്തിനിടയിലും ക്രിസ്തുമസിനെ ആവേശത്തോടെ വരവേല്‍ക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം നേടുകയാണ്.

ലോകകപ്പ് ആരവങ്ങള്‍ക്കിടയിലും ക്രിസ്തുവിന്റെ തിരുപ്പിറവി സ്മരണകളുണര്‍ത്തി ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്യാമ്പില്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ പ്രത്യക്ഷമായി. ആരാധകര്‍ക്ക് ‘മികച്ച ക്രിസ്തുമസ് സമ്മാനം’ നല്‍കാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് കളികളില്‍ മികവ് തെളിയിച്ച് മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായി ഇംഗ്ലണ്ട് സ്ഥാനം പിടിച്ചു കഴിഞ്ഞു. 1966 ന് ശേഷം ആദ്യമായി ഇക്കുറി ലോകകപ്പ് വെട്ടിപ്പിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ അടിയുറച്ചു മുന്നേറുമ്പോഴും മുസ്ലിം രാഷ്ട്രത്തില്‍ ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group