വിശുദ്ധ നാടിന് വേണ്ടിയുള്ള തിരുക്കുടുംബ ചിത്രം വഹിച്ചുള്ള തീര്‍ത്ഥാടനം ലെബനനില്‍..

ലബനോൻ: സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വിശുദ്ധ നാടിന്റെ സംരക്ഷണത്തിനുവേണ്ടി തിരുക്കുടുംബ ചിത്രം വഹിച്ചുള്ള തീര്‍ത്ഥാടനം ലെബനനില്‍ എത്തി.ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദൈവിക ഇച്ഛാശക്തിയുടെയും പ്രതീകമായി പ്രശസ്ത മെല്‍ക്കൈറ്റ് വൈദികന്‍ സമീര്‍ റൂഹാന വരച്ച തിരുക്കുടുംബ ചിത്രം തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് ലെബനനില്‍ ഉണ്ടാകും.നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ നിന്നുള്ള തിരുശേഷിപ്പ് പതിച്ചിട്ടുള്ളതാണ്, ഈ ചിത്രം.ഇക്കഴിഞ്ഞ ജൂണ്‍ 27 ന് ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസ്സബല്ലയാണ് ആശിര്‍വാദവും സമര്‍പ്പണവും നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും ജൂണിലെ അവസാന ഞായറാഴ്ച സമാധാനത്തിനായി കുര്‍ബാന ആഘോഷിച്ചു വരുന്ന മിഡില്‍ ഈസ്റ്റിലെ വിവിധ സഭാ മേലധ്യക്ഷന്മാര്‍ ഇക്കൊല്ലം ഇതു പ്രമാണിച്ച് പ്രത്യേകമായി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയിരുന്നു.ലെബനനിലെ തീര്‍ത്ഥാടനത്തിനു ശേഷം ദിവ്യ ചിത്രം സിറിയ, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് വിശുദ്ധ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നശേഷം ഡിസംബര്‍ 8 ന് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണ സമാപന കുര്‍ബാനയ്ക്കായി വത്തിക്കാനിലെത്തിക്കും. തുടര്‍ന്ന് വിശുദ്ധ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും. വിശുദ്ധ നാട്ടിലെ ലാറ്റിന്‍ കമ്മീഷന്‍, മിഡില്‍ ഈസ്റ്റ് കാത്തലിക്ക് പാത്രിയര്‍ക്കീസ് കൗണ്‍സില്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ്, മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തീര്‍ത്ഥാടനം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group