നിലയ്ക്കലിലേയ്ക്ക് കുഞ്ഞു മിഷണറിമാര്‍ നടത്തിയ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

കാഞ്ഞിരപ്പളളി രൂപതയിലെ കുഞ്ഞു മിഷണറിമാര്‍ നിലയ്ക്കലിലേയ്ക്ക് നടത്തിയ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു.

തീര്‍ത്ഥാടനത്തിലും വിശ്വാസപ്രഘോഷണ റാലിയിലും വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് ചെറുപുഷ്പ മിഷന്‍ലീഗ് അംഗങ്ങള്‍ പങ്കെടുത്തു.

ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്‍റെ 1950ാം വര്‍ഷാചരണത്തില്‍ രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് കുഞ്ഞു മിഷണറിമാരാണ് തീര്‍ത്ഥാടനത്തില്‍ പങ്കാളികളായത്. നിലയ്ക്കല്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായി തുലാപ്പള്ളി ദൈവാലയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വചനസന്ദേശം നൽക്കുകയും ചെയ്തു.
തുടര്‍ന്ന് തീര്‍ത്ഥാടകര്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിക്കുകയും ശേഷം 1.30തോടുകൂടി നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യൂമെനിക്കല്‍ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം ആരംഭിച്ചു.

തീര്‍ത്ഥാടന വിശ്വാസ പ്രഘോഷണറാലി തുലാപ്പള്ളി സെ.തോമസ് ദൈവാലയ വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട് ഫ്ളാഗ് ഓഫ് ചെയ്തു.തീര്‍ത്ഥാടനം, എക്യുമെനിക്കല്‍ ദൈവാലയത്തില്‍ എത്തിയതിനു ശേഷം നടന്ന സമാപന പ്രാര്‍ത്ഥനകള്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബാബു മൈക്കിള്‍
നേതൃത്വം നല്‍കി.

ഭാരതത്തിലെ ക്രെെസ്തവ വിശ്വാസത്തിന്‍റെ പാരമ്പര്യവും വിശ്വാസവും ബോധ്യപ്പെടുകയും ക്രിസ്തു സാക്ഷികളായി ജീവിക്കാനുള്ള പ്രചോദനവുമാണ് തോമാശ്ലീഹായുടെ കാലടികള്‍ പതിത്ത നിലയ്ക്കല്‍ തീര്‍ത്ഥാടനത്തിലൂടെ കുഞ്ഞു മിഷണറിമാര്‍ക്ക് ലഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group