ദൈവവിളിക്കു വേണ്ടി പ്രാർത്ഥിക്കുക എന്ന നിയോഗവുമായി കാൽനട തീർത്ഥാടനo നടത്തുന്ന രണ്ടു സുഹൃത്തുക്കൾ ശ്രദ്ധേയരാകുന്നു

മാർപാപ്പയ്ക്കു വേണ്ടിയും ദൈവവിളിക്കു വേണ്ടിയും പ്രാർത്ഥിക്കുക എന്ന നിയോഗവുമായി രണ്ട് സുഹൃത്തുക്കളുടെ കാൽനട തീർത്ഥാടനം ശ്രദ്ധേയമാക്കുന്നു.

ഫ്രാൻസിലെ ലെയോണിൽ നിന്ന് റോം വരെയാണ് ഇവർ കാൽനട തീർത്ഥാടനം നടത്തിയത്. അതായത് ഏകദേശം 1500 കിലോമീറ്ററാണ് എലിസബത്തും, മാദെലിയും താണ്ടിയത്.

സെപ്തംബർ 12ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസം വത്തിക്കാനിൽ എത്തി. തുടർന്ന് പൊതുദർശനവേളയിൽ മാർപാപ്പയുമായി കണ്ടുമുട്ടാനും ഇവർക്ക് സാധിച്ചു. വർഷങ്ങൾ നീണ്ട സൗഹൃദബന്ധമാണ് ഇരുവരും തമ്മിലുള്ളത്.ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ കണ്ടുമുട്ടൽ. ആ സൗഹൃദത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. പ്രായം 23 ആയി രണ്ടാൾക്കും. ക്യാരിയിങ് ടെന്റും സ്ലീപിംങ് ബാഗുമായിട്ടായിരുന്നു യാത്രയെന്നും അവിസ്മരണീയമായിരുന്നു യാത്രയെന്നും ഈ കൂട്ടുകാരികൾ പറയുന്നു. വിവിധ തരക്കാരായ ആളുകളെ ഈ യാത്രയിൽ കണ്ടു. അവരുമായുള്ള കണ്ടുമുട്ടലുകൾ പുതിയ ജീവിതപാഠം സമ്മാനിച്ചു.സുവിശേഷം വായിച്ചായിരുന്നു ഓരോ ദിവസത്തെയും യാത്രയുടെ ആരംഭം. യാത്രയിലുടനീളം ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തിരുന്നുവെന്നും ഇവർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group